ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദീലിപിന് പ്രോസിക്യൂഷന്റെ ശക്തമായ മറുപടി. കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല എന്ന തരം വിചിത്രമായ വാദമാണ് ദിലീപ് ഉയര്‍ത്തുന്നത് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

നടിയുടെ നഗ്ന ചിത്രങ്ങള്‍ എടുക്കാന്‍ മാത്രമാണ് താന്‍ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതെന്ന തരത്തില്‍ ദിലീപിന്റെ വാദത്തിനെതിരെ ആയിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

ഈ കുറ്റത്തിന് പത്തു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്നതു കൊണ്ടു തന്നെ 60 ദിവസം ജയിലില്‍ റിമാന്റില്‍ കഴിഞ്ഞത് മതിയാവും ജാമ്യം ലഭിക്കാനെന്ന് ദിലീപിന്റെ അഭിഭാഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ആഞ്ഞടിച്ചത്.

പത്ത് അല്ല 20 വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ദിലീപിന്റെമേല്‍ ചുമത്തിയിരിക്കുന്നതെന്ന് കോടതി ഓര്‍മപ്പെടുത്തി. കൂട്ട ബലാത്സംഗം അടക്കം കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.