കശാപ്പിനായി കാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. യുവജന സംഘടനകളാണ് ബീഫ് ഫെസ്റ്റുകളും പ്രതിഷേധ സംഗമങ്ങളും നടത്തി രംഗത്തു വന്നിരിക്കുന്നത്.

ഇന്ന് വൈകുന്നേരം മൂന്ന്് മണിക്ക് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട് ബീഫ് ഫെസ്റ്റ് നടത്തും.
കൊച്ചിയില്‍ ബി.ജെ.പി യുടെ എറണാകുളം ജില്ലാ ഓഫീസിനു മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ് ബീഫ് ഫെസ്റ്റ് നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞ് നടത്തിയ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ ഇലയില്‍ ബീഫും പൊറാട്ടയും വിളമ്പി. ഇടതു വിദ്യാര്‍ത്ഥി യുവജന് സംഘടമകള്‍ തിരുവനന്തപുരത്തും ബീഫ് ഫെസ്റ്റുകള്‍ നടത്തി.