രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹാസഖ്യം രുപീകരിച്ച് ബി.ജെ.പി യെ നേരിടാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കെ പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ച് ജെ.ഡി.യു നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുക്കുന്നു.

പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ചുള്ള വിശാല സംഖ്യത്തിന് തിരിച്ചടിയാകുമോ നിതീഷ് കുമാറിന്റെ പുതിയ ചുവടുമാറ്റമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്.

മൗറീഷ്യസ് പ്രധാനമന്ത്രി ഇന്ന് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ നരേന്ദ്ര മോദി ഒരുക്കുന്ന വിരുന്നിലേ്ക്കാണ് നിതീഷിനും ക്ഷണം ലഭിച്ചിരിക്കുന്നത്.