കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപ്രതിക്കൊപ്പം ഇടത് എം.എല്‍.എമാര്‍ നില്‍ക്കുന്ന ചിത്രം പുറത്ത്. ഇടത് എം.എല്‍.എമാരായ കാരാട്ട് റസാഖും പി.ടി.എ റഹീമും സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി പിടികിട്ടാപുള്ളി അബ്ദുല്‍ ലെയ്‌സിന്റെ ഓഫീസ് ഉദ്ഘാടനചടങ്ങിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിദേശത്തുവെച്ചുള്ള പരിപാടിയുടേതാണ് ചിത്രങ്ങള്‍.

കോഫേപോസ കോസിലെ പിടികിട്ടായായ അബ്ദുല്‍ ലെയ്‌സിനൊപ്പം ജനജാഗ്രതാ യാത്രയില്‍ കൊടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനികൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ചിത്രത്തിലുണ്ട്. എന്നാല്‍ പുറത്തുവന്ന ചിത്രം അബ്ദുല്‍ ലെയ്‌സിന്റെ ഓഫീസ് ഉദ്ഘാടനച്ചടങ്ങിനിടെ എടുത്തല്ല എന്ന് പി.ടി.എ റഹീം എം.എല്‍.എ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ശേഷം സ്വീകരണപരിപാടികള്‍ക്കായി ഗള്‍ഫില്‍ പോയിരുന്നു അതിനിടെ ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണിതെന്നും പിടിഎ റഹീം പറഞ്ഞു. മോപ്പോയില്‍ എന്ന വ്യാപര സ്ഥാപനത്തിന്റെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും ഈ സ്ഥാപനം അബ്ദുല്‍ ലെയ്‌സിന്റെതല്ലെന്നും എം.എല്‍.എ പറഞ്ഞു.അബ്ദുല്‍ ലെയിസ് തന്റെ ബന്ധുവാണെന്ന് പിടി.എ റഹീം പറഞ്ഞു. കൊടുവള്ളി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരടക്കം പങ്കെടുത്ത ചടങ്ങായിരുന്നതെന്നും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങലളുണ്ടായാല്‍ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.