ന്യൂഡല്‍ഹി: പൊതുജനാരോഗ്യ സംഘടനകള്‍ക്ക് വിദേശത്തുനിന്നു ലഭിക്കുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം തീരുമാനിക്കുന്നു. കുടുംബക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി സര്‍ക്കാര്‍ 2010 മുതല്‍ നടപ്പിലാക്കിയ പുകയില വിരുദ്ധ പരിപാടികളുടെ ഭാഗമായാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എച്ച്.ഐ.വി, എയ്ഡ് പോലെയുള്ളവക്ക് ലഭിച്ചിരുന്ന ഫണ്ട് വകമാറ്റുന്നതും വിദേശ ഫണ്ട് റദ്ദാക്കുന്നതിനുള്ള കാരണമാണ്.

പൊതുജനാരോഗ്യസംഘടനകള്‍ ആരോഗ്യമന്ത്രാലയത്തിനുവേണ്ടി പുകയില ഉപയോഗം നിയന്ത്രിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. പുകയില ഉപയോഗം എങ്ങനെ നിയന്ത്രണ വിധേയമാക്കാമെന്ന രീതിയിലുള്ള വര്‍ക്ക്‌ഷോപ്പുകള്‍ക്കും സെമിനാറുകള്‍ക്കും പൊതുജനാരോഗ്യസംഘടനകള്‍ നേതൃത്വം നല്‍കിയിരുന്നു. പൊതുജനാരോഗ്യ സംഘടനകള്‍ പുകയില ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ചിത്രീകരണമുള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ കേന്ദ്രത്തിന്റെ ഫണ്ട് നിര്‍ത്തലാക്കല്‍ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് സംഘടനകള്‍ പറയുന്നു. സര്‍ക്കാരിന്റെ എല്ലാ തരത്തിലുള്ള സാമൂഹിക ഇടപെടലുകളിലും ഭാഗമാവുമെന്നും പുകയില നിയന്ത്രണത്തിന് മാത്രമല്ലെന്നും സംഘടനകള്‍ പറയുന്നു.