Culture
സോനു നിഗത്തിന്റെ മുടിക്ക് വിലയിട്ടയാള് മതപണ്ഡിതനല്ല; അദ്ദേഹം നല്കിയത് ഫത്വയുമല്ല

ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഗായകന് സോനു നിഗമിന്റെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചാല് പത്ത് ലക്ഷം നല്കാമെന്ന് പ്രഖ്യാപിച്ച സയ്യിദ് ഷാ ആതിഫ് അലി അല് ഖാദിരിയെ ‘ഇമാം’ എന്നും പ്രഖ്യാപനത്തെ ‘ഫത്വ’ എന്നുമാണ് മാധ്യമങ്ങള് വിശേഷിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലുള്ള പ്രസിദ്ധമല്ലാത്ത ബാഗ്നാന് ഖാന്കാ ശരീഫിലെ മുഖ്യ നടത്തിപ്പുകാരനായ സയ്യിദ് ഷാ ആതിഫ് മതപണ്ഡിതനോ ഇമാമോ അല്ലെന്ന് ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു. തന്നിഷ്ട പ്രകാരം നടത്തിയ സയ്യിദ് ഷായുടെ പ്രഖ്യാപനത്തെ ‘ഫത്വ’ എന്നു വിശേഷിപ്പിച്ചത് ഇസ്ലാമിക സംജ്ഞകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അജ്ഞത കാരണമാണ്.
.@sonunigam row: Bengal Muslim leader who announced Rs 10 lakh bounty is no imam https://t.co/ba9Qenpup7 pic.twitter.com/iwf9jzdiVH
— Hindustan Times (@htTweets) April 21, 2017
ബംഗാള് മുസ്ലിംകള്ക്ക് അപരചിതിനായ സയ്യിദ് ഷായുടെ ആഹ്വാനത്തോടുള്ള വെല്ലുവിളി എന്ന നിലയില് സോനു നിഗം സ്വയം തന്നെ തലമുണ്ഡനം ചെയ്യാന് സന്നദ്ധനായത് വാര്ത്താ പ്രാധാന്യം നേടിയിരുന്നു. പ്രമുഖ ഹെയര് സ്റ്റൈലിസ്റ്റ് ആലിം ഹക്കിം ആണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില് സോനുവിന്റെ തല മൊട്ടയടിച്ചത്. ആലിം ഹക്കിമിന് 10 ലക്ഷം നല്കാന് സോനു നിഗം സയ്യിദ് ഷാ ആതിഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്, മുണ്ഡനം ചെയ്തതിനൊപ്പം ചെരുപ്പുമാലയിട്ട് നടത്തിക്കുക്കുക കൂടി ചെയ്താല് പണം നല്കാമെന്ന് സയ്യിദ് ഷാ മറുപടി നല്കി.
ഖുര്ആന്, ഹദീസ് തുടങ്ങിയ പ്രമാണങ്ങളുടെ അടിസ്ഥാനത്തില് മതവിധി പറയുന്നതിനെയാണ് ഇസ്ലാമില് ഫത്വ എന്നു പറയുന്നത്. ഖുര്ആന്, പ്രവാചകവചനങ്ങള്, കര്മശാസ്ത്രം തുടങ്ങിയവയില് അഗാധ പാണ്ഡിത്യമുള്ളവര്ക്കേ ഫത്വ നല്കാനുള്ള അവകാശമുള്ളൂ. സാധാരണ നിലയില് മഹല്ലുകളിലെ ഖാസിമാരോ പണ്ഡിത സഭകളോ ആണ് ഫത്വ നല്കാറുള്ളത്. എന്നാല്, സോനു നിഗം വിഷയത്തിലൂടെ പ്രസിദ്ധനായ സയ്യിദ് ഷാ ആതിഫ് മതപണ്ഡിതനോ ഏതെങ്കിലും പണ്ഡിത സഭയില് അംഗമോ അല്ല. സ്വന്തം നിലയില് ഇദ്ദേഹം നടത്തിയ ഒരു ആഹ്വാനത്തെ കേട്ടപാതി മാധ്യമങ്ങള് ഫത്വ എന്നു പേരിട്ട് വാര്ത്ത നല്കുകയായിരുന്നു.
അതിനിടെ, വ്യത്യസ്ത മതങ്ങളിലെ പുരോഹിതര്ക്കൊപ്പം സയ്യിദ് ഷാ ഖാദിരി ഇന്നലെ മാധ്യമങ്ങളെ കണ്ടു. സോനു നിഗം വിഷയത്തില് സയ്യിദ് ഷായ്ക്ക് പിന്തുണ അറിയിച്ചാണ് ഹിന്ദു, ബുദ്ധ, ക്രിസ്ത്യന് മതനേതാക്കള് ഷാക്കൊപ്പം പത്രസമ്മേളനത്തിനെത്തിയത്. പ്രവാചകന്റെ 35-ാം പിന്തലമുറയിലെ അംഗമാണ് താന് എന്ന് സയ്യിദ് ഷാ ഖാദിരി അവകാശപ്പെട്ടു.
Film
‘മിസ്റ്റര് ആന്ഡ് മിസ്സിസ് ബാച്ചിലര്’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര് ആന്ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്മാതാക്കള്. ചിത്രം മേയ് 23 ന് തിയറ്ററില് എത്തുമെന്ന് സ്ഥിരീകരിച്ച് നിര്മാതാക്കള്.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല് വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന് ദീപു കരുണാകരനും തമ്മില് ചെറിയ തര്ക്കവും ഉണ്ടായിരുന്നു. എന്നാല്, പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല് മാധവ്, സോഹന് സീനുലാല്, ബിജു പപ്പന്, ദീപു കരുണാകരന്, ദയാന ഹമീദ് എന്നിവര് ചിത്രത്തില് അഭിനയിക്കുന്നുണ്ട്. ഹൈലൈന് പിക്ചേഴ്സിന്റെ ബാനറില് പ്രകാശ് ഹൈലൈന് ആണ് മിസ്റ്റര് & മിസിസ് ബാച്ചിലര് നിര്മിക്കുന്നത്. തിരക്കഥ എഴുതിയത് അര്ജുന് ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില് കോടനാട് റേഞ്ച് ഓഫീസര്ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര് വേടന്റെ അറസ്റ്റ് വിവാദങ്ങള്ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര് ആര്.അതീഷിനെ ടെക്നിക്കല് അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില് ഉദ്യോസ്ഥര് തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള് അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്നിക്കല് പദവി ഏറ്റെടുക്കാന് നിര്ദേശം നല്കിയത്. ഈ നടപടി ഫീല്ഡ് ഡ്യൂട്ടിയില് നിന്ന് പൂര്മായും മാറ്റി നിര്ത്തുന്നു. റാപ്പര് വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില് അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില് കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന് ബന്ധം ഉള്പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള് അന്വേഷണ ഉദ്യോഗസ്ഥര് നാധ്യമങ്ങള്ക്ക് മുന്നില് വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala3 days ago
ശശി തരൂരിനെ സര്വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില് രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര് പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര് വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില് ജിഹാദികള്’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്.ആര് മധു
-
Cricket3 days ago
ഡല്ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്ക്കിന് പകരം മുസ്തഫിസുര്
-
india1 day ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു