Connect with us

india

ഓക്സ്ഫോര്‍ഡ് വാക്സീന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ഇന്ത്യയില്‍ അനുമതി

ബ്രിട്ടനില്‍ വാക്‌സീന്‍ കുത്തിവച്ച ഒരാളില്‍ അഞ്ജാത രോഗം പിടിപെട്ടതിനെ തുടര്‍ന്ന് നേരത്തെ അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സീന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ഇന്ത്യയില്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്. ബ്രിട്ടനില്‍ വാക്‌സീന്‍ കുത്തിവച്ച ഒരാളില്‍ അഞ്ജാത രോഗം പിടിപെട്ടതിനെ തുടര്‍ന്ന് നേരത്തെ അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്. മനുഷ്യപരീക്ഷണത്തിനായി ആളുകളെ തെരഞ്ഞെടുക്കുന്നത് നിര്‍ത്തിവച്ചുള്ള ഉത്തരവും ഡി.സി.ജി.ഐ റദ്ദാക്കി.

ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി ആസ്ട്ര സെനേക്ക അമേരിക്കയില്‍ കൊവിഡ് വാക്‌സിന്റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലും ഇന്ത്യയില്‍ മരുന്ന് പരീക്ഷണം തുടര്‍ന്നതില്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്‍ട്രോളറുടെ കാരണം കാണിക്കല്‍ നോട്ടീസ് വന്നിരുന്നു. അമേരിക്കയില്‍ മരുന്ന് പരീക്ഷണം നിര്‍ത്തിവെച്ചിട്ടും ഇന്ത്യയില്‍ മരുന്ന് പരീക്ഷണം തുടരാനുണ്ടായ സാഹചര്യം വിശദീകരിക്കണമന്നായിരുന്നു നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യം.

india

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊന്നു

വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.

Published

on

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തി. മറാത്തി പത്രമായ ‘മഹാനഗരി ടൈംസ്’ ലേഖകന്‍ ശശികാന്ത് വാരിഷെ (48)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പന്താരിനാഥ് അംബേര്‍കര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

എണ്ണ ശുദ്ധീകരണശാലക്ക് എതിരെ സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയതിന് നിലവില്‍ കേസുള്ളയാളാണ് അംബേര്‍ കാര്‍. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ വെളിപ്പെടുത്തി തിങ്കളാഴ്ച ശശികാന്ത് വാരിഷേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ ഷിന്‍ഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയും നല്‍കിയിരുന്നു. തിങ്കളാഴ്ച രജാപുര്‍ ദേശീയ പാതക്ക് അടുത്തുള്ള പെട്രോള്‍ പമ്ബില്‍ വാരിഷെ തന്റെ സ്കൂട്ടിയില്‍ ഇരിക്കുമ്ബോള്‍ ജീപ്പില്‍ വന്ന അംബേര്‍കര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അംബേര്‍കര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്. കൊലപാതകത്തിന് കേസെടുക്കണമെന്ന് നാട്ടുകാരും താക്കറെ പക്ഷ ശിവസേന എംപി വിനായക് റാവുത്തും ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് റാവുത്ത് പറഞ്ഞു.

Continue Reading

india

ഹൈക്കോടതി കോഴക്കേസ് : അഡ്വ. സൈബി ജോസിന് പണം നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു

തിങ്കളാഴ്ച കൊച്ചിയില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. 

Published

on

ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന അഡ്വ. സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന കേസില്‍ നിര്‍മ്മാതാവിനെയും ഭാര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.തിങ്കളാഴ്ച കൊച്ചിയില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.  ജഡ്ജിക്ക് നല്‍കാന്‍ സൈബി നിര്‍മാതാവില്‍ നിന്ന് പണം കൈപ്പറ്റിയെന്നായിരുന്നു കേസ്.

കേസിലെ ജാമ്യ നടപടികളില്‍ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സൈബി നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിര്‍മ്മാതാവ്. അതേസമയം പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹരജി ഫയല്‍ ചെയ്തിരുന്നു. ഒരുവിഭാഗം അഭിഭാഷകരുടെ വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നാണ് സൈബിയുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്ന് സിംഗിള്‍ബെഞ്ച് പറഞ്ഞു.

Continue Reading

india

ബി.ജെ.പിയില്‍ നിന്നും കാലിയായ ഖജനാവാണ് ലഭിച്ചതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസിന് കാലിയായ ഖജനാവാണ് നല്‍കിയതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു

Published

on

മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസിന് കാലിയായ ഖജനാവാണ് നല്‍കിയതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബള കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കുടിശ്ശിക നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് ഉനയില്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Continue Reading

Trending