ന്യൂഡല്‍ഹി: കാശ്മീരിലെ റജൗരിയില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ്‌ കൊല്ലപ്പെട്ടത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണമാണ് ജീവഹാനിവരുത്തിയത്. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ ചൊവ്വാഴ്ച പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. അക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയും, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ഇന്ത്യ സൈന്യം നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാന്‍ സൈന്യത്തിനും പരിക്കേറ്റതായും വിശദാംശങ്ങള്‍ കാത്തിരിക്കുകയാണെന്ന് സൈനിക വൃത്തകള്‍ അറിയിച്ചു.