ദില്ലി: ബാലാക്കോട്ടെ ഭീകരതാവളങ്ങള്‍ ഇന്ത്യ ഇന്ത്യ ബോംബു വെച്ചു തകര്‍ത്ത ഇന്നലെ പാകിസ്ഥാന്‍ ഗൂഗിളില്‍ തെരഞ്ഞത് ഇന്ത്യന്‍ വ്യോമസേനയെ. പാക് വ്യോമസേനയെക്കാള്‍ കൂടുതലാണ് പാകിസ്ഥാനികള്‍ ഇന്ത്യന്‍ വ്യോമസേനയെ തെരഞ്ഞത് എന്നതാണ് ഏറ്റവും കൗതുകകരം.
ഇന്ത്യന്‍ വ്യോമസേന, പാക് വ്യോമസേന എന്നിങ്ങനെ രണ്ടായി തരം തിരിച്ചാണ് ഗൂഗിള്‍ വിശകലനം നടത്തിയത്. ഇന്ത്യയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന വാക്കാണ് ഏറ്റവും കൂടുതല്‍ തെരഞ്ഞത്. അതേസമയം പാകിസ്ഥാന്‍ തെരഞ്ഞത് ബാലാകോട്ട് ആണ്.
പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് 12 ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍,ലഷ്‌കറെ ത്വയ്ബ എന്നിവയുടെ സംയുക്ത ക്യാമ്പ് തകര്‍ത്തു എന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്.
Be the first to write a comment.