kerala
കേരളത്തിലെ സി.പി.എം സ്ഥാനാര്‍ഥികള്‍ കെട്ടിവെച്ച കാശ് പോലും കിട്ടാത്ത രീതിയിലേക്കെത്തുമെന്ന് പി.വി അന്‍വര്‍
‘കേരളത്തിലെ സി.പി.എം പശ്ചിമബംഗാളിനേക്കാളും മോശമായ സ്ഥിതിയിലേക്കെത്തും’
വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സി.പി.എം സ്ഥാനാര്‍ഥികള്‍ കെട്ടിവെച്ച് കാശ് പോലും കിട്ടാത്ത രീതിയിലേക്കെത്തുമെന്ന് പി.വി അന്‍വര്‍. കേരളത്തിലെ സി.പി.എം പശ്ചിമബംഗാളിനേക്കാളും മോശമായ സ്ഥിതിയിലേക്കെത്തുമെന്നും പിവി അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് ചെന്നൈയില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിന്റെ മുഖമാണ് ഡി.എം.കെയെന്നും പാര്‍ട്ടി പ്രഖ്യാപന സമ്മേളന വേദിയില്‍ ഡി.എം.കെ നിരീക്ഷകര്‍ ഉണ്ടാകുമെന്നും പിവി അന്‍വര്‍ പറഞ്ഞു. എ.ഡി.ജി.പിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പൊഴിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കട്ടെയെന്നും പി.വി അന്‍വര്‍ പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ എ.ഡി.ജി.പിയാണെന്നും പി.വി അന്‍വര്‍ ആവര്‍ത്തിച്ചു.
പി.വി. അന്‍വര്‍ ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പാര് എന്നാണ് വിവരം. മഞ്ചേരിയില്‍ ഇന്ന് വൈകീട്ട് നടക്കുന്ന സമ്മേളനത്തില്‍ പിവി അന്‍വര്‍ പാര്‍ട്ടിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി കഴിഞ്ഞ ദിവസം ചെന്നൈയില്‍വെച്ച് അന്‍വര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.
-
india6 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF19 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News7 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
