Connect with us

gulf

ഫലസ്തീനില്‍ നടക്കുന്നത് നഗ്നമായ ലംഘനങ്ങള്‍; യുഎന്നില്‍ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ അമീര്‍

ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

ദോഹ: ഫലസ്തീനിലെ അധിനിവേശത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടിനെ ഐക്യരാഷ്ട്രസഭയില്‍ ചോദ്യം ചെയ്ത് ഖത്തര്‍ അമീര്‍. യുഎന്‍ പൊതുസഭയുടെ 75-ാം സെഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇസ്രയേലിനെതിരെ ആഞ്ഞടിച്ചത്. ജിസിസിയില്‍ നിന്ന് യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച സാഹചര്യത്തില്‍ കൂടിയാണ് അല്‍ ഥാനിയുടെ വിമര്‍ശനം.

ഇസ്രയേലിന്റെ മര്‍ക്കടമുഷ്ടിയിലും ഫലസ്തീന്‍ അറബ് അധിനിവേശത്തിലും ഫലപ്രദമായ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിയുന്നില്ല. ഗാസ മുനമ്പിലെ ഉപരോധം ഇസ്രയേല്‍ തുടരുകയാണ്. സെറ്റ്ല്‍മെന്റ് നയവുമായി മുമ്പോട്ടു പോകുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രമേയങ്ങളോടും ധാരണകളോടും ഇസ്രയേല്‍ സഹകരിച്ചാല്‍ മാത്രമേ സമാധാനം സാധ്യമാകൂ. ഈ പ്രമേയങ്ങള്‍ അറബ് രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ പരാജയപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും വിശ്വാസ്യതയെ തന്നെയാണ് ഇത് ചോദ്യം ചെയ്യുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഉപരോധം നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തണം. വിശ്വസനീയമായ കൂടിയാലോചനകളിലൂടെ സമാധാന പ്രക്രിയ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്. ശക്തിയുപയോഗിച്ചല്ല  ഇതു നടക്കേണ്ടത്- അദ്ദേഹം ആവശ്യപ്പെട്ടു.

ജൂതരാഷ്ട്രവുമായി സെപ്തംബര്‍ രണ്ടാം വാരമാണ് യുഎഇയും ബഹ്‌റൈനും നയതന്ത്ര കരാര്‍ ഒപ്പുവച്ചത്. വെസ്റ്റ്ബാങ്കിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താമെന്ന ഉപാധിയോടെ ആയിരുന്നു കരാര്‍. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സാധ്യമായാല്‍ മാത്രമേ ഇസ്രയേലുമായി കരാര്‍ ഉള്ളൂ എന്നാണ് ഖത്തര്‍ വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയില്‍ ഖത്തര്‍ അമീര്‍ ഇസ്രയേലിനെതിരെ തുറന്നടിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

അബ്ദുറഹീമിന്റെ മോചനം: ദിയാധനം ഇന്ത്യന്‍ എംബസിക്ക് കൈമാറി

ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.

Published

on

ലോക മലയാളി സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി സ്വപ്‌നതുല്യമായി സമാഹരിച്ച തുകയില്‍ നിന്ന് അബ്ദുറഹീമിന്റെ മോചന ദ്രവ്യത്തിനാവശ്യമായ വിഹിതം റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്ക് കൈമാറി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി എം.പി അബ്ദു റഹീമിന്റെ മോചനത്തിനായി ദിയ ധനം നല്‍കാനുള്ള പതിനഞ്ച് മില്യണ്‍ സഊദി റിയാലിന് തുല്യമായ തുകയാണ് റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതെന്ന് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും റിയാദിലെ നിയമസഹായ സമിതിയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ദിയാധനം കൈമാറാനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച വൈകീട്ടാണ് റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും കുടുംബത്തിനും ലഭിച്ചത്.

ഉടനെ തെന്നെ ട്രസ്റ്റ് ഭാരവാഹികള്‍ റിയാദിലെ നിയമസഹായ സമിതിയുമായി സഹകരിച്ചുകൊണ്ട് പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അതോടപ്പം എംബസിയില്‍ നിന്ന് പണം കൈമാറ്റത്തിനാവശ്യമായ അഫിഡറ്റും റഹീമിന്റെ കുടുംബം ഇന്നലെ രാവിലെ എംബസിയിലെത്തിച്ചു.

വൈകാതെ തെന്നെ എംബസി കോടതിയുടെ പേരിലുള്ള സെര്‍ട്ടിഫൈഡ് ചെക്ക് ഗവര്‍ണറേറ്റിന് കൈമാറും.ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പു വെക്കാന്‍ കൊല്ലപ്പെട്ട അനസിന്റെ അനന്തരവകാശികളോ അല്ലെങ്കില്‍ അവര്‍ ചുമതലപ്പെടുത്തിയ വക്കീലോ ഗവര്‍ണറേറ്റ് മുമ്പാകെ ഹാജരാകും.

അബ്ദു റഹീം ട്രസ്റ്റ് സമിതി ചെയര്‍മാന്‍ കെ സുരേഷ്, ജനറല്‍ കണ്‍വീനര്‍ കെ കെ ആലിക്കുട്ടി മാസ്റ്റര്‍, ട്രഷറര്‍ എം ഗിരീഷ് കോ ഓഡിനേറ്റര്‍മാരായ മജീദ് അമ്പലക്കണ്ടി, എം മൊയ്തീന്‍ കോയ, കുടുംബാങ്ങളായ അബ്ബാസ് തൊടിയില്‍ ,നസീര്‍ കോടാമ്പുഴ ,ജവാദ് പെരുമുഖം. ഗോപി കൊടക്കല്ല് തുടങ്ങിയവര്‍ നാട്ടിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം കൊടുത്തു.

Continue Reading

gulf

ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

Published

on

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. തായത്തെരു അമീര്‍ ഹംസാസിലെ തന്‍വീര്‍ അമീര്‍ ഹംസ(51)ആണ് മരിച്ചത്. സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

15 വര്‍ഷത്തോളമായി ഗള്‍ഫില്‍ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതന്‍ അമീര്‍ ഹംസയുടെ മകനാണ് തന്‍വീര്‍. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ: റഫീന കോയ്യോട്. മക്കള്‍: ആയിശ, ആലിയ

Continue Reading

gulf

മറ്റു സംഘടനകളിൽ നേതൃസ്ഥാനം വഹിക്കുന്നവർക്ക് ഒ.ഐ.സി.സി ഭാരവാഹികളാകാൻ കഴിയില്ല. അഡ്വ അബ്ദുൽ മുത്തലിബ്

കുവൈറ്റിൽ ഓഐസിസി പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിച്ചേർന്നത് .

Published

on

കുവൈറ്റ് സിറ്റി: ഒഐസിസി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസി യുടെ പ്രഖ്യാപിത നിലപാട് കുവൈറ്റിലും പൂർണ്ണമായി നടപ്പാക്കുമെന്ന് കുവൈറ്റ് ഓഐസിസി യുടെ ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ് പത്ര സമ്മേളനത്തിൽ അറിയിച്ചു.

പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേരളത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും മൂന്നു ലോക കേരള സഭാ മാമാങ്കങ്ങൾ നടത്തിയിട്ടും പ്രഥമ ലോക കേരള സഭയിൽ ഉന്നയിക്കപ്പെട്ട ഒരു പ്രശ്നത്തിന് പോലും പരിഹാരയിട്ടില്ല.

ഈ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ മനസ്സിലാക്കി അവക്ക് പ്രവാസിസമൂഹത്തിന്റെ അംഗീകാരത്തോടെയുള്ള പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയുമാണ് പ്രസ്തുത പ്രവാസി സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് – അദ്ദേഹം വിശദീകരിച്ചു.

കുവൈറ്റിൽ ഓഐസിസി പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിച്ചേർന്നത് . ഒഐസിസി നാഷണൽ കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം നിലവിലുള്ള 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുമായും അദ്ദേഹം പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഒഐസിസിയുടെ കുവൈറ്റിലെ സംഘടനാ പ്രവർത്തനം മറ്റു രാജ്യങ്ങളിലെ കമ്മറ്റികൾക്ക് മാതൃകാപരമെന്നു പറഞ്ഞു.

കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മുത്തലിബിന്റെ സന്ദർശനത്തോടനുബന്ധിച്ച് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽഅദ്ദേഹത്തിന് പുറമെ ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ശ്രി ബി എസ് പിള്ളയും സന്നിഹിതരായിരുന്നു.

കുവൈറ്റിലെ ഒഐസിസി ജില്ലാ – നാഷണൽ കമ്മിറ്റികളുടെ പുനഃ സംഘടനാ രണ്ടു മാസത്തിനകം പൂർത്തീകരിക്കും. കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും യു ഡി എഫ് അനായാസ വിജയം നേരുമെന്ന് അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. ആത്മാഭിമാനമുള്ള സഖാക്കൾ ഇത്തവണ എൽ ഡി എഫിന് വോട്ട് ചെയ്യുകയുണ്ടായില്ല. വോട്ടിങ് ശതമാനം കുറയുന്നതിനും നിർണായകമായത് ഈ വസ്തുതയാണ്.

Continue Reading

Trending