Connect with us

More

തൊഴിലാളികള്‍ക്ക് പിന്തുണയും സഹായവുമായി ഖത്തര്‍; അഭയ ക്ഷേമ കേന്ദ്രം തുറക്കുന്നു

Published

on

ദോഹ: രാജ്യത്തെ തൊഴിലാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും നിര്‍ണായക ചുവടുവയ്പ്പുമായി ഖത്തര്‍. തൊഴിലാളികളുടെ സംരക്ഷണത്തിനായി അഭയ- മാനുഷിക ക്ഷേമ കേന്ദ്രം തുറക്കുന്നതിനൊപ്പം തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ടും രൂപീകരിക്കുന്നു.
തൊഴില്‍ സാമൂഹിക കാര്യ ഭരണനിര്‍വഹണ മന്ത്രി ഡോ. ഇസ്സ ബിന്‍ സാദ് അല്‍ജഫാലി അല്‍നുഐമിയാണ് ഇക്കാര്യം അറിയിച്ചത്. 120-ാമത് ഫിലിപ്പൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഫിലിപ്പിനോ കമ്യൂണിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യക്കടത്തിനിരകളാകുന്നവര്‍ക്ക് ആവശ്യമായ സഹായവും സംരക്ഷണവും നല്‍കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സമൂഹമായി ഇടപെടല്‍ സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം. താല്‍ക്കാലിക തൊഴിലാളികള്‍ക്ക് രാജ്യത്തിനു പുറത്തേക്ക് പോകുന്നതുവരെ താമസിക്കുന്നതിനുള്ള സൗകര്യമെന്നനിലയില്‍ അഭയകേന്ദ്രവും വിഭാവനം ചെയ്യുന്നുന്നുണ്ട്.
വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ഫണ്ട് രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയത്തില്‍ പുരോഗമിക്കുന്നു. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട സാമ്പത്തിക കുടിശികകള്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫണ്ട് രൂപീകരിക്കുന്നത്.
തൊഴില്‍ദാതാക്കള്‍ പാപ്പരാകുന്ന സാഹചര്യത്തില്‍ തൊഴില്‍തര്‍ക്കപരിഹാര കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സാമ്പത്തിക കുടിശിക ഫണ്ടില്‍ നിന്നും ലഭ്യമാക്കുക.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികളും പരിപാടികളും നിയമനിര്‍മാണങ്ങളുമാണ് നടപ്പാക്കിവരുന്നത്.
തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. നിരവധി നയങ്ങളും നിയമനിര്‍മാണ ഭേദഗതികളും ഈ ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിവരുന്നു.
തൊഴിലാളികള്‍ക്ക് വേതനം ബാങ്കുമുഖേന ലഭ്യമാക്കുന്ന വേതന സംരക്ഷണ സംവിധാനം നടപ്പാക്കിയത്, പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമഭേദഗതി, തൊഴില്‍തര്‍ക്ക പരിഹാര കമ്മിറ്റികളുടെ രൂപീകരണം സാധ്യമാക്കിയ തൊഴില്‍നിയമഭേദഗതി എന്നിവ പ്രത്യേകമായി മന്ത്രി പരാമര്‍ശിച്ചു.
ഏകദേശം രണ്ടരലക്ഷത്തോളം ഫിലിപ്പൈനികളാണ് രാജ്യത്തുള്ളത്. ഖത്തറിന്റെ പുരോഗതിയും രാജ്യത്തെ കെട്ടിപ്പെടുക്കുന്നതിലും അവരുടെ സംഭാവനകളെയും മന്ത്രി പ്രശംസിച്ചു.

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending