Connect with us

News

സെനഗലിനെ വീഴ്‌ത്തി ഇംഗ്ലീഷ് പടയോട്ടം

പിന്നീടൊരു തിരിച്ചുവരവ് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതെയാണ് ആഫ്രിക്കന്‍ രാജാക്കന്മാര്‍ ഖത്തറിലെ പോരാട്ടം അവസാനിപ്പിച്ചത്.

Published

on

ദോഹ : ഖത്തര്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. അല്‍ ബെയ്‌ത്ത് സ്‌റ്റേഡിയത്തില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ സെനഗല്‍ വലയിലേക്കെത്തിച്ചായിരുന്നു ഇംഗ്ലീഷ് പടയോട്ടം. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഹാരി കെയ്‌ന്‍, ബുകായോ സാക എന്നിവരുടെ വകയായിരുന്നു ഗോളുകള്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്‍റെ എതിരാളി. ഡിസംബര്‍ 11നാണ് മത്സരം.
മികച്ച അറ്റാക്കിങ് റണ്ണുകളിലൂടെ തുടക്കം മുതല്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ സെനഗല്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുത്തിരുന്നു. എന്നാല്‍ കലിദൗ കൗലിബലിയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ രാജാക്കന്മാര്‍ പ്രതിരോധ കോട്ട തീര്‍ത്തതോടെ ഫൈനല്‍ തേര്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ ആദ്യം ഇംഗ്ലീഷ് പടയ്‌ക്കായില്ല. മറുവശത്ത് പതിയെ കളി പിടിച്ച സെനഗല്‍ ആദ്യ പകുതിയില്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്‌തു.മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ മുന്നിലെത്താനുള്ള അവസരം സെനഗലിന് ലഭിച്ചിരുന്നു.

ത്രൂ ബോളുമായി ബുലായ ഡിയ ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്ന് മുന്നേറിയെങ്കിലും ഹാരി മഗ്വയറിന്‍റെ ഇടപെടലിലൂടെ ത്രീ ലയണ്‍സ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നും സെനഗല്‍ ആക്രമണം കടുപ്പിച്ചുകൊണ്ടേയിരുന്നു.38ാം മിനിട്ടില്‍ ഇംഗ്ലണ്ട്, സെനഗല്‍ പ്രതിരോധം തകര്‍ത്ത് ആദ്യ നിറയൊഴിച്ചു. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണിലൂടെയാണ് ത്രീ ലയണ്‍സ് ലീഡ് നേടിയത്. ഹാരി കെയ്‌ന്‍ ജൂഡ് ബെല്ലിങ്ങാമിന് നല്‍കിയ പന്തില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഡിഫന്‍ഡര്‍മാരെ വെട്ടിച്ച്‌ മുന്നേറിയ ബെല്ലിങ്ങാമിന്‍റെ കട്ട്‌ബാക്ക് പാസ് ഹെന്‍ഡേഴ്‌സണ്‍ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്ക് കരുത്ത് കൂടി. മറുവശത്ത് സെനഗല്‍ കളി കൈവിടാനും തുടങ്ങി. ഇതിനിടെ ഹാരി കെയ്‌ന്‍ ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് താരങ്ങള്‍ സെനഗല്‍ ബോക്‌സില്‍ വെല്ലുവിളി സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു.

പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ക്യാപ്‌റ്റന്‍ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോള്‍ പിറന്നു. ബെല്ലിങ്ങാം തുടങ്ങിവെച്ച കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. ബെല്ലിങ്ങാമിന്‍റെ പാസ് ഫോഡനിലേക്ക്, ഫോഡന്‍ സമയം കളയാതെ പന്ത് ഹാരി കെയ്‌ന് മറിച്ച്‌ നല്‍കി.

പന്തുമായി സെനഗല്‍ ബോക്‌സിലേക്കെത്തിയ കെയ്‌ന്‍, ഗോളി മെന്‍ഡിക്ക് യാതൊരു അവസരവുമൊരുക്കാതെ ലക്ഷ്യം കണ്ടു. ഖത്തര്‍ ലോകകപ്പില്‍ താരത്തിന്‍റെ ആദ്യ ഗോള്‍.57ാം മിനിട്ടിലാണ് മത്സരത്തിലെ മൂന്നാം ഗോള്‍ പിറന്നത്. ബുകായോ സാക്കയാണ് ഗോള്‍ നേടിയത്.
മധ്യഭാഗത്ത് കെയ്‌ന് നഷ്‌ടപ്പെട്ട പന്ത് റാഞ്ചിയെടുത്ത ഫില്‍ ഫോഡന്‍ ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഫോഡന്‍ നല്‍കിയ പാസ് സാക്ക അനായാസം വലയിലെത്തിക്കുകയായിരുന്നു. മൂന്നാം ഗോളും വഴങ്ങിയതോടെ പിന്നീടൊരു തിരിച്ചുവരവ് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതെയാണ് ആഫ്രിക്കന്‍ രാജാക്കന്മാര്‍ ഖത്തറിലെ പോരാട്ടം അവസാനിപ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കമാൽ വരുദ്ദരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി

വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു.

Published

on

ഷാർജ: കാൽപ്പന്ത് ലോകത്തെ അത്യപൂർവ്വമായ അമ്പത് കഥകളുടെ സമാഹാരം-50 ഫുട്ബോൾ കഥകൾ പ്രകാശിതമായി. വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു. ലോക എൻഡൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച നിദ അഞ്ജും മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ പ്രൊമോട്ടർ ഷരീഫ് ചിറക്കൽ, ലിപി അക്ബർ , മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിൻ്റു പി ജേക്കബ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി.

Continue Reading

india

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു

Published

on

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

 

Continue Reading

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

Trending