kerala
തലവേദനയായി പാര്‍ട്ടി വളര്‍ത്തിയ ക്വട്ടേഷന്‍ സംഘങ്ങള്‍; ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് അര്ജുന് ആയങ്കി
പാര്‍ട്ടി തണലില്‍ വളര്‍ന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഭീഷണിയായി മാറുമ്പോള്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം

കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരെ അപകീര്‍ത്തി പരാമര്‍ശം. പരാതി നല്‍കിയതിന് പിന്നാലെ വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി. സിപിഎം യുവജന സംഘടനക്ക് പോലും പ്രതിരോധിക്കാനാകാത്ത വിധം ഭീഷണിയാകുന്നു പാര്‍ട്ടിതണലില്‍ വളര്‍ന്ന ക്വട്ടേഷന്‍ സംഘങ്ങള്‍.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്ജുന് ആയങ്കിക്കെതിരെയും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെയും ഡിവൈഎഫ്ഐ പൊലീസില്‍ പരാതി നല്‍കിയതാണ് പരസ്പരം വെല്ലുവിളിക്കുന്നതിലേക്കെത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടതാണ് പരാതിക്ക് കാരണം. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി അര്ജുന് ആയങ്കി രംഗത്തെത്തിയത്. ഫെയ്സ് ബുക്കിലൂടെയാണ് അര്ജുന് ആയങ്കിയുടെ വെല്ലുവിളി. ക്വട്ടേഷന്‍-സ്വര്‍ണകടത്ത് സംഘാംഗങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ കാമ്പയ്ന് നടത്തിയിരുന്നു. ഈ വിരോധത്തില്‍ സംഘടനക്കും നേതാക്കള്‍ക്കുമെതിരെ നവമാധ്യമങ്ങളിലുടെ സംഘാംഗങ്ങള്‍ നിരന്തരമായി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.
പാര്‍ട്ടി തണലില്‍ വളര്‍ന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഭീഷണിയായി മാറുമ്പോള്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ജില്ലാ സെക്രട്ടറി എം ഷാജറാണ് കണ്ണൂര്‍ എസിപിക്ക് പരാതി നല്‍കിയത്. ഇതിനെതിരെ വെല്ലുവിളിയുയര്‍ത്തിയാണ് അര്ജുന് ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
kerala
സ്വകാര്യ ബസുകളുടെ മത്സരയോട്ടം; കൊച്ചിയില്‍ ബൈക്ക് യാത്രികന് മരിച്ചു
തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

കൊച്ചി കളമശ്ശേരിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (41) ആണ് മരിച്ചത്. ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
രണ്ടാഴ്ച മുന്‍പും പ്രദേശത്ത് അപകടമുണ്ടായിരുന്നു. ഇന്‍സ്റ്റാമാര്‍ട്ടിന്റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു ജീവനക്കാരന്. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
kerala
ടി.പി കേസ് പ്രതികളുടെ പരസ്യ മദ്യസേവ; പ്രതികള്‍ക്ക് എസ്കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും
പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും.

ടി.പി ചന്ദ്രശേഖരന് കൊലക്കേസ് പ്രതികള്‍ പരസ്യമായി മദ്യസേവ നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടപടി. കോടതി പരിസരത്തും, യാത്രയിലും പ്രതികള്‍ക്ക് എസ്കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം, സംഭവത്തില്‍ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു കൊടിസുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനം. സംഭവത്തില്‍ കണ്ണൂര്‍ എ.ആര് ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു നടപടി.
kerala
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന്റെ വില 74,360 രൂപയായാണ് വര്‍ധിച്ച് ഈ മാസത്തെ ഉയര്‍ന്നവിലയിലെത്തി. ഗ്രാമിന്റെ വില 9295 രൂപയായാണ് വര്‍ധിച്ചത്. ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതേസമയം, ലോക വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.
സ്പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,354.17 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഉയര്‍ന്നു. 0.2 ശതമാനം ഉയര്‍ന്ന് 3,407.10 ഡോളറായാണ് വില ഉയര്‍ന്നത്.
-
kerala3 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
india3 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
crime3 days ago
ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍; ശിക്ഷ നാളെ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ
-
india3 days ago
കന്യാസ്ത്രീകള്‍ അറസ്റ്റു ചെയ്ത സംഭവം: മോചനം വൈകുന്നത് ഇന്ത്യയുടെ മതേതര സംവിധാനത്തിന് തന്നെ തിരിച്ചടി: ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി
-
News3 days ago
ഗസ്സയില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 159 ആയി
-
kerala3 days ago
നടന് കലാഭവന്‍ നവാസ് അന്തരിച്ചു
-
kerala3 days ago
ഛത്തീസ്ഗഢ് – ആസാം ന്യൂനപക്ഷവേട്ട; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് തിരുവനന്തപുരത്ത്
-
kerala3 days ago
ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത