Video Stories
ഇതാണ് നമ്മുടെ റാഫിച്ച; കലക്കി ബ്ലാസ്റ്റേര്‍സ്

തേര്‍ഡ് ഐ
മഡ്ഗാവില്‍-അതും ഗ്യാലറി നിറഞ്ഞ ഗോവക്കാര്‍ക്ക് മുന്നില്‍ കിടിലന്‍ ജയം. അന്റോണിയോ ഹ്യൂസിന്റെ കുട്ടികളില്‍ നിന്ന് കേരളത്തിന്റെ കാല്‍പ്പന്ത് ലോകം പ്രതീക്ഷിക്കുന്നത് ഈ സൂപ്പര്‍ ഫുട്ബോളാണ്. കളം നിറഞ്ഞ കളി, രണ്ട് ഗോളുകള്‍-മൂന്ന് പോയന്റ്. ഗോവന്‍ നാട്ടില്‍ ഗോവക്കാരെ തോല്‍പ്പിക്കുക എളുപ്പമുളള ജോലിയല്ലാതിരുന്നിട്ടും, ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്നിട്ടും സച്ചിന്റെ ടീം തല താഴ്ത്താതെ കളിച്ചതിനാണ് നൂറ് മാര്‍ക്ക്. പോയ സീസണില്‍ നാല് ഗോളുകള്‍ നേടി അരങ്ങ് തകര്‍ത്ത കാസര്‍ക്കോട്ടുകാരന്‍ റാഫിച്ച പുതിയ സീസണില്‍ ഗോള്‍പ്പട്ടിക തുറന്നത് മിന്നും ഫ്‌ളിക്കിലൂടെ.
ബെല്‍ഫോര്‍ട്ടിലെ കഠിനാദ്ധ്വാനി് പലവട്ടം പിഴച്ചിട്ടും അതിനെല്ലാം പ്രായശ്ചിത്തം ചെയ്ത് മൂന്ന് പേരെ കട്ട് ചെയ്ത് ബോക്‌സില്‍ കയറി പായിച്ച ഷോട്ടിലുമുണ്ട് ചന്തമേറെ. ജൂലിയോ സീസറുടെ ഗോളില്‍ മുന്നില്‍ കടന്നിട്ടും മല്‍സര വളയം പിടിക്കാന്‍ കഴിയാത്ത ഗതികേടിലും ഗോവക്കാര്‍ മോശക്കാരായിരുന്നില്ല. മൈക്കല്‍ ചോപ്രയെ അവര്‍ കൃത്യമായങ്ങ് പൂട്ടി. ചോപ്രയും പിറകെ മുഹമ്മദ് റഫീക്കും പരുക്കുമായി മടങ്ങിയത് കേരളാ ക്യാമ്പിന് ക്ഷീണമായിട്ടും ജിങ്കാനും ഹ്യൂസും ഹെങ്ബാര്‍ത്തും ഹോസുമെല്ലാം ഉള്‍പ്പെടുന്ന പ്രതിരോധത്തിന് അവസാനത്തില്‍ പിന്തുണ നല്‍കാന്‍ നോണ്‍ പ്ലെയിംങ് നായകന്റെ റോള്‍ വഹിക്കുന്ന മെഹ്ത്താബ് കൂടിയെത്തിയതോടെ എല്ലാം ഭദ്രമായി.
സീസണില്‍ ഏവേ മല്‍സരത്തിലെ ആദ്യ വിജയമാണിത് ബ്ലാസ്‌റ്റേഴ്‌സിന്. ടേബിളിലിപ്പോള്‍ ആറ് കളികളില്‍ എട്ട് പോയന്റുമായി ആറാം സ്ഥാനത്ത്. ഈ കളിയാണ് വേണ്ടത്-പ്രതിയോഗികളെ ബഹുമാനിക്കുകയും ഒപ്പം ആക്രമിക്കുകയും ചെയ്യണം. എവേ മല്‍സരത്തില്‍ സമനില ലക്ഷ്യമിട്ട് കളിക്കുമ്പോഴും അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ വിജയിക്കാം. ഉഗ്രന്‍ ഫുട്‌ബോളാണ് 96 മിനുട്ടും ബ്ലാസ്‌റ്റേഴ്‌സ് കാഴ്ച്ചവെച്ചത്. സീസറുടെ ഗോളിലൊരു പ്രതിരോധ പിഴവുണ്ടായിരുന്നു. ഉയരക്കാരനായ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ ഉയരം കുറഞ്ഞ ഹോസുവിനായില്ല.
ഗ്രിഗറിയെ പോലുളള ഗോവന്‍ നായകന്‍ കാട്ടിയ അബദ്ധങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും പിഴവ് പറ്റി. ഭാഗ്യത്തിനാണ് സെല്‍ഫ് ഗോളില്‍ നിന്നും ഗ്രിഗറിയും ഗോവയും രക്ഷപ്പെട്ടത്. ഏത് സമയത്തും ആക്രമണം മെനഞ്ഞ് പ്രതിയോഗികളുടെ ബോക്‌സിലേക്ക് ഊളിയിട്ട് കയറുന്ന ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരക്കും ഗോളടിക്കുകയാണ് മുന്‍നിരക്കാരുടെ ജോലിയെന്ന് തെളിയിച്ച മുന്‍നിരക്കാര്‍ക്കും അഭിമാനിക്കാവുന്ന മല്‍സരം. ഈ ആത്മവിശ്വാസം നിലനില്‍ക്കട്ടെ.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
-
kerala2 days ago
വിദ്യാര്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി
-
india2 days ago
നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന് കൗണ്സില് ആവശ്യപ്പെടും
-
india2 days ago
ഡല്ഹിയിലെ 20-ലധികം സ്കൂളുകള്ക്ക് ഇമെയില് വഴി ബോംബ് ഭീഷണി: തിരച്ചില് നടത്തി പോലീസ്
-
kerala2 days ago
കോഴിക്കോട് മെഡിക്കല് കോളജില് ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്കുട്ടി മരിച്ചു
-
News2 days ago
ട്രംപിന്റെ രോഗവിവരം സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
-
india2 days ago
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്ക്കാരിനോട് ഉന്നയിക്കാന് സുപ്രിംകോടതി അനുമതി
-
kerala2 days ago
മിഥുന്റെ മരണവിവരം അമ്മയെ അറിയിച്ചു; സംസ്കാരം അമ്മ നാട്ടിലെത്തിയ ശേഷം