കൊച്ചി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്താന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. പമ്പ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് മാസത്തേക്ക് കടക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

കേസില്‍ രഹന ഫാത്തിമ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ പത്തനംതിട്ട പൊലീസ് അനാവശ്യ കുറ്റം ചുമത്തി കേസെടുത്തു എന്നാണ് രഹന ഫാത്തിമ്മയുടെ ആരോപണം. നവംബര്‍ 28-നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്.