Connect with us

india

രാഹുലിന്റെ അയോഗ്യത: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ?

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അയോഗ്യനാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കേസില്‍ അപ്പീലിലൂടെ എം.പി കുറ്റവിമുക്തമായിരുന്നത്. ഇത് രാഹുലിന്റെ കാര്യത്തില്‍ നടപ്പാക്കുമോ എന്നാണ് നോക്കേണ്ടത്. അയോഗ്യരാക്കിയതിന്റെ പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

Published

on

രാഹുല്‍ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിക്കിടെ
വയനാട് ലോക്‌സഭാമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത. അദ്ദേഹത്തെ ആറുവര്‍ഷത്തേക്കാണ് അയോഗ്യനാക്കിയിരിക്കുന്നത്. സൂറത്ത് കോടതിയുടെ വിധിയാണ് ഇതിന് കാരണം. മോദി എന്ന്് കള്ളന്മാര്‍ക്കെല്ലാം പേരുവന്നതെങ്ങനെ എന്ന പ്രസംഗമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. അപകീര്‍ത്തികരമാണെന്ന് കാട്ടി ബി.ജെ.പി ഗുജറാത്ത് നേതാവാണ് പരാതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷംമാത്രം ബാക്കിയിരിക്കെ വയനാട്ടില്‍ സര്‍ക്കാര്‍ ഉപതെരഞ്ഞെടുപ്പിന് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. തെര.കമ്മീഷന്‍ സമ്മതിച്ചാല്‍ അതുണ്ടാകും. ആറുമാസത്തിന് മുമ്പ് വരെ ലോക്‌സഭക്ക് കാലാവധി ഉണ്ടായിരിക്കെ ഉപതെരഞ്ഞെടുപ്പാകാമെന്നാണ് ചട്ടം. അതേസമയം രാഹുലിന്റെ അപ്പീല്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി അയോഗ്യത റദ്ദാക്കുമെന്നുമാണ് പലരും കരുതുന്നത.്

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അയോഗ്യനാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കേസില്‍ അപ്പീലിലൂടെ എം.പി കുറ്റവിമുക്തമായിരുന്നത്. ഇത് രാഹുലിന്റെ കാര്യത്തില്‍ നടപ്പാക്കുമോ എന്നാണ് നോക്കേണ്ടത്. അയോഗ്യരാക്കിയതിന്റെ പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

രാഹുല്‍ഗാന്ധിയുടെ വയനാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലും തെക്കേഇന്ത്യയിലും വലിയ ആവേശമായിരുന്നു. വയനാട്ടില്‍നിന്ന് 2019ല്‍ 4,31, 770 വോട്ടുകള്‍ക്കാണ് സി.പി.ഐയിലെ സുനീറിനെ രാഹുല്‍ഗാന്ധി പരാജയപ്പെടുത്തിയത്. 30 ദിവസത്തെ കാലാവധി രാഹുലിന് കോടതി അപ്പീലിനായി നല്‍കിയിട്ടുണ്ടെങ്കിലും കോടതിവിധി കണക്കിലെടുക്കാതെ 24 മണിക്കൂറിനകം അയോഗ്യനാക്കിയത് തന്നെ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നതിന് തെളിവാണ്. ഇതോടെ അദ്ദേഹത്തെ എം.പി വസതിയില്‍നിന്നും പുറത്താക്കിയേക്കും. പലരും കാലാവധി കഴിഞ്ഞും എം.പിയുടെ വസതിയില്‍ കഴിയുകയാണിപ്പോഴും.

രാഹുലിന്റെ സ്വഭാവമനുസരിച്ച് കോടതിവിധിയും സര്‍ക്കാര്‍ നടപടിയും പോരാട്ടത്തിനുള്ള പുതിയ ഉപകരണമായി കണക്കിലെടുക്കുമെന്നുതന്നെയാണ് കരുതേണ്ടത്. കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന് രാഹുല്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വരും നാളുകളില്‍ കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. മോദിയുടെ പേര് പ്രധാനമന്ത്രിക്ക് ഉണ്ടായി എന്നതുകൊണ്ട് മാത്രം അപകീര്‍ത്തിപരാതി നിലനില്‍ക്കില്ല. മാത്രമല്ല, അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കാന്‍ ഭരണഘടനാപരമായി തന്നെ അവകാശവുമുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Published

on

മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

 

Continue Reading

india

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു

Published

on

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

 

Continue Reading

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

Trending