Culture
സി.ബി.ഐ ഡയറക്ടറെ മാറ്റിയത് നിയമവിരുദ്ധമായി; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിക്ക് സി.ബി.ഐ ഡയറക്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
സി.ബി.ഐ പുതിയ ഡയറക്ടറുടെ സംരക്ഷകന്‍ മോദിയാണ്. പുതിയ ഡയറക്ടറെ നിയമിച്ചത് നിയമവിരുദ്ധമായാണ്. മോദിക്ക് സി.ബി.ഐയില്‍ മാറ്റം വരുത്താന്‍ അധികാരമില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി അഴിമതി നടത്തുകയായിരുന്നു. അത് കണ്ടുപിടിക്കാതിരിക്കാനാണ് മാറ്റം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മോദിയുടെ അഴിമതി മറച്ചുവെക്കാന്‍ ഉപയോഗിക്കപ്പെടുകയാണ്. റാഫേല്‍ അഴിമതി സി.ബി.ഐ കണ്ടുപടിക്കുമോ എന്ന് മോദി ഭയന്നുവെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി അനില്‍ അംബാനിയെ ഭയക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Film
മാർക്കോക്ക് ശേഷം പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററടിക്കാൻ ക്യൂബ്സ് എന്റർടൈൻമെന്റ്; “കാട്ടാളൻ” സിനിമയ്ക്ക് ബ്രഹ്മാണ്ഡ തുടക്കം

കേരളത്തിന് അകത്തും പുറത്തും സൂപ്പർ വിജയം നേടിയ ‘മാർക്കോ’ എന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കാട്ടാളന്റെ പൂജ ചടങ്ങുകൾ നടന്നു. കൊച്ചിയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആണ് ചിത്രത്തിന്റെ പൂജ നടത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും ബ്രഹ്മാണ്ഡ ചടങ്ങുകളോടെ ഒരു ചിത്രത്തിന്റെ പൂജ നിർമ്മാതാവ് ഷരീഫ് മുഹമ്മദ് അവതരിപ്പിച്ചത്. ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ ചിറക്കൽ കാളിദാസൻ എന്ന ആനയുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത് എന്നത് ശ്രദ്ധേയമായി. അതിനോടൊപ്പം ലക്ഷ്വറി കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ഒരു വമ്പൻ നിര തന്നെയാണ് ചടങ്ങിൽ അണിനിരന്നത് എന്നതും പൂജ ഇവൻ്റിൻ്റെ ആകർഷണീയത വർദ്ധിപ്പിച്ചു. ചിത്രത്തിന്റെ ഇതിവൃത്തവുമായി ബന്ധപ്പെട്ടാണ് പൂജ ചടങ്ങിൻ്റെ അവതരണം ഉണ്ടായത് എന്നതും ശ്രദ്ധേയമായ കാര്യമായി മാറി. ചിത്രത്തിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ഗംഭീര ചടങ്ങിന് സാക്ഷികളാകാൻ കൊച്ചിയിൽ എത്തിച്ചേർന്നിരുന്നു. ആന്റണി വർഗീസ്, കബീർ ദുഹാൻ സിങ്, രജിഷ വിജയൻ, ഹനാൻ ഷാ, ജഗദീഷ്, സിദ്ദിഖ്, പാർഥ് തിവാരി എന്നിവരുൾപ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ പൂജ ചടങ്ങിന്റെ മാറ്റു കൂട്ടാനെത്തിയത്.
പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാളൻ’ ഏകദേശം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ സോഷ്യൽ മീഡയയിൽ വൈറലായി മാറിയിരുന്നു. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യ ചിത്രമായ മാർക്കോയിൽ കെജിഎഫ് ഫെയിം രവി ബസ്‌റൂറിനെ സംഗീത സംവിധായകനായി കൊണ്ട് വന്ന ക്യൂബ്സ് എന്റെർറ്റൈന്മെന്റ്സ്, രണ്ടാം ചിത്രമായ കാട്ടാളനിലൂടെയും തെന്നിന്ത്യയിലെ മറ്റൊരു വമ്പൻ സംഗീത സംവിധായകനെയാണ് മലയാളത്തിലെത്തിക്കുന്നത്.
ജയിലർ, ലിയോ, ജവാൻ, കൂലി തുടങ്ങിയ പാൻ ഇന്ത്യൻ സിനിമകളുടെ ടൈറ്റിൽ ഡിസൈൻ ചെയ്ത ഐഡന്റ്ലാബ്സ് ടീമിനെയാണ് കാട്ടാളന്റെ ടൈറ്റിൽ ഡിസൈൻ ചെയ്യാൻ ക്യൂബ്സ് എന്റെർറ്റൈന്മെന്റ്സ് മലയാളത്തിൽ എത്തിച്ചത്. രജിഷാ വിജയൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, തെലുങ്കിലെ പ്രശസ്ത താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.
പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി – 2, ജവാൻ, ബാഗി – 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡി ആക്ഷൻ ഒരുക്കുന്ന ചിത്രത്തിന് സംഭാഷണങ്ങൾ രചിക്കുന്നത് ഉണ്ണി ആർ ആണ്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടേയും, സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ വൈകാതെ പുറത്തു വിടും.
news
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു
റിയാദ് ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരണപ്പെട്ടു.

റിയാദ് ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരണപ്പെട്ടു. തമിഴ്‌നാട് മദ്രാസ് സ്വദേശി ഷാസിബ് അഹമ്മദ് മുഹമ്മദ് (35) ഹൈദരാബാദ് സ്വദേശി ഷഹബാസ് മഹ്ജൂബ് അലി ഷൈഖ് (34) എന്നിവരാണ് മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ റോഡ് എസ്‌കവേറ്ററിന് പിന്നിലിടിച്ചാണ് അപകടം നടന്നത്. ഇരുവരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാരാണ് ഇരുവരും. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അംഗങ്ങളായ ഹുസൈന്‍ നിലമ്പൂരിന്റെയും നാസര്‍ പാറക്കടവിന്റെയും നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍കോബാര്‍ തുക്ബ കബര്‍ സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
kerala
കഞ്ചാവ് വില്‍പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര്‍ പിടിയില്‍
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍, കായംകുളം, ചാലക്കുടി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ 1.15 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അമിത് മണ്ടല്‍ (27) നെ അറസ്റ്റ് ചെയ്തു. കായംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അബ്ദുള്‍ ഷുക്കൂര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ബിജു. എന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ വി, ദീപു ജി, രംജിത്ത്, നന്ദഗോപാല്‍ ജി, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സവിതാരാജന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
തൃശ്ശൂരില്‍ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ട് പേരെ തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും തൃശൂര്‍ എക്സൈസ് നര്‍കോട്ടിക്‌സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കണിമംഗലം സ്വദേശി ബിജോയ്, മുന്‍ കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കല്‍ സ്വദേശി നിഖില്‍ എന്നിവരെയാണ് 1 കിലോഗ്രാമിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റോയ് ജോസഫ്, ഐ.ബി എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ വി.എം. ജബ്ബാര്‍, എം.ആര്‍. നെല്‍സന്‍, കെ.എന്‍. സുരേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ കെ.കെ. വത്സന്‍, ടി.കെ. കണ്ണന്‍, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) വി.എസ്. സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ അഫ്‌സല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ നിവ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ചാലക്കുടി മുഞ്ഞേലിയില്‍ 1 കിലോഗ്രാം കഞ്ചാവുമായി കൊല്ലം മാങ്കോട് സ്വദേശി പ്രസന്നനെ (44) അറസ്റ്റ് ചെയ്തു. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യുവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസെടുത്ത സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി പി.പി, അനില്‍കുമാര്‍ കെ.എം, ജെയ്‌സന്‍ ജോസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാകേഷ്, ജെയിന്‍ മാത്യു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കാര്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.
-
india3 days ago
‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ
-
kerala3 days ago
ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്ത നിലയില്‍
-
kerala3 days ago
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
-
News3 days ago
കൊളംബിയയില്‍ രണ്ടിടങ്ങളിലായി ബോംബ് ആക്രമണം; 12 പൊലീസുകാര്‍ ഉള്‍പ്പടെ 17 പേര്‍ മരിച്ചു
-
india3 days ago
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി
-
kerala3 days ago
കാക്കനാട് 17കാരി പ്രസവിച്ചു; ഭര്‍ത്താവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ആഗോള അയ്യപ്പ സംഗമം; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി
-
kerala3 days ago
‘വേടന് ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി