india
യുവാക്കളെ ‘ജിയു-ജിത്സു’ പരിശീലിപ്പിച്ച് രാഹുൽ ഗാന്ധി
ദേശീയ കായിക ദിനത്തില്‍ ആയോധനകലയായ ജിയു-ജിത്സു പരിശീലിക്കുന്ന വിഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിക്കുന്ന വിഡിയോയുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ദേശീയ കായിക ദിനത്തില്‍ ആയോധനകലയായ ജിയു-ജിത്സു പരിശീലിക്കുന്ന വിഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ഏത് സ്‌പോര്‍ട്‌സും ശാരീരികമായും മാനസികമായും നമ്മളെ ശക്തരാക്കുന്നുവെന്നും ദേശീയ കായിക ദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക യൂടൂബ് ചാനലില്‍ ജിയു-ജിത്സു പരിശീലിക്കുന്നതിന്റെ വിശദമായ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
യുവാക്കളില്‍ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളര്‍ത്തിയെടുക്കാന്‍ ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ ശ്രമിച്ചുവെന്ന് എക്സില്‍ പങ്കുവെച്ച വിഡിയോയില്‍ രാഹുല്‍ കുറിച്ചു.’ഭാരത് ജോഡോ നീതി യാത്രയ്ക്കിടെ ഞങ്ങളുടെ ക്യാമ്പില്‍ ജിയു-ജിത്സു പരിശീലനം ദിനചര്യയുടെ ഭാഗമായി. ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ യുവാക്കളില്‍ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു.
യുവാക്കള്‍ക്കിടയിലെ ഇത്തരം അഭ്യസ പരിശീലനങ്ങള്‍ സുരക്ഷിതമായ ഒരു സമൂഹത്തിനെ വാര്‍ത്തെടുക്കുന്നതിനുള്ള ഉപകരണമായി എളുപ്പത്തില്‍ മാറും. ഇതാണ് സ്പോര്‍ട്സിന്റെ സൗന്ദര്യം- നിങ്ങള്‍ ഏത് സ്പോര്‍ട്സ് കളിച്ചാലും അത് നിങ്ങളെ ശാരീരികമായും മാനസികമായും ശക്തരാക്കുന്നു. ദേശീയ കായിക ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍’- എന്നാണ് രാഹുല്‍ കുറിച്ചത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories9 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
