Connect with us

Culture

‘പൊലീസും അധികാരവും ഞങ്ങളുടെ കൈയിലില്ല സത്യം മാത്രമേയുള്ളൂ’; രാഹുല്‍ ഗാന്ധി

Published

on

ഗാന്ധിനഗറിലെ കലോളില്‍ നിന്ന്
എം അബ്ബാസ്‌

സൂര്യന്‍ ചാഞ്ഞുകിടന്ന ആകാശത്ത് ഹെലികോപ്ടര്‍ പ്രത്യക്ഷപ്പെട്ടതോടെ ആരവം ഉച്ചത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ഉച്ചത്തില്‍ അലറി വിളിച്ചു. രാഹുല്‍… രാഹുല്‍. അപ്പോഴേക്കും കലോള്‍ പട്ടണത്തിന്റെ പ്രാന്തത്തില്‍ കെട്ടിയുണ്ടാക്കിയ വേദിയില്‍ ഏതോ പ്രാദേശിക നേതാവിന്റെ പ്രാഥമിക ഭാഷണം തീര്‍ന്നിരുന്നു. കോണ്‍ഗ്രസ് പ്രചാരണ ഗാനം ഉച്ചത്തിലായി. ജനം അതിന്റെ താളത്തില്‍ നൃത്തമാടി. അന്തരീക്ഷത്തില്‍ കോണ്‍ഗ്രസ് പതാകകള്‍ പറന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഞായറാഴ്ചയുടെ ഏറ്റവും ഒടുവിലത്തെ പരിപാടിയായിരുന്നു ഗാന്ധിനഗര്‍ ജില്ലയിലെ കലോളിലേത്. അഞ്ചു മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ച റാലിയിലേക്ക് രാഹുലെത്തുമ്പോള്‍ ആറു മണി. അതുവരെ മൈതാനത്തും സമീപത്തെ കെട്ടിടങ്ങളിലും ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകര്‍ കാത്തുനിന്നു. മൈതാനത്ത് രാഹുലിന്റെ നിഴല്‍ കണ്ടതോടെ ആവേശം ഉച്ചസ്ഥായിയിലായി. അലസമായി ധരിച്ച വെള്ള പൈജാമയും ജുബ്ബയുമിട്ട് പ്രാദേശിക നേതാക്കളുടെ അകമ്പടിയോടെ രാഹുല്‍ വേദിയിലേക്ക്. പശ്ചാത്തലത്തില്‍ നവ്‌സര്‍ജന്‍ ഗുജറാത്തിന്റെ ഈണം. ഭാരതത്തിന്റെ ഭാവി രാഹുലിതായെന്ന അനൗണ്‍സ്‌മെന്റ്. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടം പഞ്ച… പഞ്ച… എന്ന് അലറി വിളിച്ചു. പോക്കുവെയില്‍ വീണ മൈതാനത്ത് സൂര്യതേജസ്സോടെ രാഹുല്‍. ആവേശം നുരഞ്ഞുപൊന്തി.
ഹിന്ദിയില്‍ വേഗം കുറച്ചും കൂട്ടിയും സദസ്സിനോട് സംവദിച്ചുമായിരുന്നു സംസാരം. നര്‍മദയില്‍നിന്ന് ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വെള്ളം കിട്ടിയോ എന്നായിരുന്നു ആദ്യ ചോദ്യം. 24 മണിക്കൂര്‍ വൈദ്യുതി കിട്ടുന്നുണ്ടോ എന്നും ചോദിച്ചു. ഇല്ല എന്ന് സദസ്സിന്റെ ഉത്തരത്തിനൊപ്പം ഇതെല്ലാം ടാറ്റയടക്കമുള്ള കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന വാക്ശരം.

മോദിക്കെതിരെയുള്ള ഒളിയമ്പുകളായിരുന്നു പ്രസംഗത്തില്‍ നിറയെ. മോദിജീ ഇന്നു കൂടി നിങ്ങള്‍ എന്നെക്കുറിച്ച് കളവു പറഞ്ഞു. ഞാനതു പറയില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം സത്യമാണ്. സ്‌നേഹം കൊണ്ട് എതിരാളികളെ തോല്‍പ്പിക്കൂ. കളവു കൊണ്ടല്ല- ഇതു പറഞ്ഞു തീരുമ്പോള്‍ സദസ്സില്‍ നിലയ്ക്കാത്ത കൈയടി. ‘ഇരുപതിലേറെ വര്‍ഷമായി സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍വന്നിട്ട്. അവരുടെ മന്‍കിബാത് നിങ്ങള്‍ കേള്‍ക്കുകയായിരുന്നു. നിങ്ങളുടെ മന്‍കിബാത് ഒരിക്കലും മുഖ്യമന്ത്രി കേട്ടില്ല. അതു കേള്‍ക്കാനാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്.’ – രാഹുല്‍ പറഞ്ഞു.

പതിവു പോലെ സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തെ വിമര്‍ശിക്കാന്‍ രാഹുല്‍ മറന്നില്ല. ‘ഗുജറാത്തില്‍ എഞ്ചിനീയര്‍ ആകണമെങ്കില്‍ 15 ലക്ഷം രൂപാ മുടക്കണം. സാധാരണക്കാര്‍ക്ക് അതിനാകുമോ? ഈയവസ്ഥ മാറണം. മോദിജീ നിങ്ങള്‍ കോര്‍പറേറ്റുകളെ സഹായിച്ചോളൂ. എന്നാല്‍ സാധാരണക്കാരെയും കര്‍ഷകരെയും സഹായിക്കണം. രണ്ടു ദശാബ്ദത്തില്‍ അഞ്ചു പത്തു കമ്പനികള്‍ക്ക് മാത്രമാണ് ഗുജറാത്തില്‍ നേട്ടമുണ്ടായത്.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ടുനിരോധനത്തിന് ശേഷം കൊണ്ടു വന്ന ഗബ്ബര്‍ സിങ് ടാക്‌സ് ചെറുകിടക്കാരുടെയും വ്യാപാരികളുടെയും നടുവൊടിച്ചതായും രാഹുല്‍ പറഞ്ഞു. ‘ ഈയിടെ ഞാനൊരു ചായക്കടയില്‍ കയറി. ഇപ്പോ എത്ര രൂപ കിട്ടുന്നുണ്ടെന്ന് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഗബ്ബര്‍ സിങ് ടാക്‌സ് വരുന്നതിന് മുമ്പ് നൂറു രൂപ കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴത് നേര്‍പ്പകുതിയായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ വ്യാപാരികളും ഇതു തന്നെയാണ് പറയുന്നത്. എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തതെന്നാണ് അവര്‍ ചോദിക്കുന്നത്’ – നിലയ്ക്കാത്ത ആരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ അമിത് ഷായ്ക്ക് ഒരു കൊട്ടുകൊടുക്കാനും രാഹുല്‍ മറന്നില്ല. ‘ നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കുമിടയില്‍ ഒരു കമ്പനിയാണ് വളര്‍ന്നത്. അമിത് ഷായുടെ മകന്‍ ജെയ്ഷായുടെ കമ്പനി. ന ഖാഊംഗാ, ന ഖാനേ ദൂംഗാ എന്നാണ് മോദി പറയുന്നത്. എന്നാല്‍ ജെയ്ഷായുടെ കമ്പനിക്ക് വളര്‍ച്ചയുണ്ടായി. അതു പോലെയാണ് റഫേല്‍ യുദ്ധവിമാന ഇടപാടും. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്. അതിനൊന്നും മോദി ഉത്തരം നല്‍കിയില്ല. ചോദ്യങ്ങളില്‍ നിന്ന് ഭയന്നാണ് പാര്‍ലമെന്റ സമ്മേളിക്കുന്നതു പോലും കേന്ദ്രം നീട്ടിവെച്ചത്- അദ്ദേഹം ആരോപിച്ചു.

‘പൊലീസും അധികാരവും ഞങ്ങളുടെ കൈയിലില്ലെന്നും സത്യം മാത്രമേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കും. ഹൃദയത്തില്‍ നിന്നാണ് നിങ്ങള്‍ സ്‌നേഹം നല്‍കുന്നത് അതു ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. ജീവിക്കുന്ന കാലമത്രയും അതു ഞാന്‍ മറക്കില്ല’ – രാഹുല്‍ പ്രസംഗം നിര്‍ത്തുമ്പോഴും ആവേശത്തിന്റെ അലയൊലികള്‍ അവിടം വിട്ടുപോയിരുന്നില്ല.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending