Culture
‘പൊലീസും അധികാരവും ഞങ്ങളുടെ കൈയിലില്ല സത്യം മാത്രമേയുള്ളൂ’; രാഹുല്‍ ഗാന്ധി
ഗാന്ധിനഗറിലെ കലോളില്‍ നിന്ന്
എം അബ്ബാസ്
സൂര്യന് ചാഞ്ഞുകിടന്ന ആകാശത്ത് ഹെലികോപ്ടര്‍ പ്രത്യക്ഷപ്പെട്ടതോടെ ആരവം ഉച്ചത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ഉച്ചത്തില്‍ അലറി വിളിച്ചു. രാഹുല്‍… രാഹുല്‍. അപ്പോഴേക്കും കലോള്‍ പട്ടണത്തിന്റെ പ്രാന്തത്തില്‍ കെട്ടിയുണ്ടാക്കിയ വേദിയില്‍ ഏതോ പ്രാദേശിക നേതാവിന്റെ പ്രാഥമിക ഭാഷണം തീര്‍ന്നിരുന്നു. കോണ്‍ഗ്രസ് പ്രചാരണ ഗാനം ഉച്ചത്തിലായി. ജനം അതിന്റെ താളത്തില്‍ നൃത്തമാടി. അന്തരീക്ഷത്തില്‍ കോണ്‍ഗ്രസ് പതാകകള്‍ പറന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഞായറാഴ്ചയുടെ ഏറ്റവും ഒടുവിലത്തെ പരിപാടിയായിരുന്നു ഗാന്ധിനഗര്‍ ജില്ലയിലെ കലോളിലേത്. അഞ്ചു മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ച റാലിയിലേക്ക് രാഹുലെത്തുമ്പോള്‍ ആറു മണി. അതുവരെ മൈതാനത്തും സമീപത്തെ കെട്ടിടങ്ങളിലും ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകര്‍ കാത്തുനിന്നു. മൈതാനത്ത് രാഹുലിന്റെ നിഴല്‍ കണ്ടതോടെ ആവേശം ഉച്ചസ്ഥായിയിലായി. അലസമായി ധരിച്ച വെള്ള പൈജാമയും ജുബ്ബയുമിട്ട് പ്രാദേശിക നേതാക്കളുടെ അകമ്പടിയോടെ രാഹുല്‍ വേദിയിലേക്ക്. പശ്ചാത്തലത്തില്‍ നവ്സര്‍ജന്‍ ഗുജറാത്തിന്റെ ഈണം. ഭാരതത്തിന്റെ ഭാവി രാഹുലിതായെന്ന അനൗണ്‍സ്മെന്റ്. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടം പഞ്ച… പഞ്ച… എന്ന് അലറി വിളിച്ചു. പോക്കുവെയില്‍ വീണ മൈതാനത്ത് സൂര്യതേജസ്സോടെ രാഹുല്‍. ആവേശം നുരഞ്ഞുപൊന്തി.
ഹിന്ദിയില്‍ വേഗം കുറച്ചും കൂട്ടിയും സദസ്സിനോട് സംവദിച്ചുമായിരുന്നു സംസാരം. നര്‍മദയില്‍നിന്ന് ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വെള്ളം കിട്ടിയോ എന്നായിരുന്നു ആദ്യ ചോദ്യം. 24 മണിക്കൂര്‍ വൈദ്യുതി കിട്ടുന്നുണ്ടോ എന്നും ചോദിച്ചു. ഇല്ല എന്ന് സദസ്സിന്റെ ഉത്തരത്തിനൊപ്പം ഇതെല്ലാം ടാറ്റയടക്കമുള്ള കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന വാക്ശരം.
മോദിക്കെതിരെയുള്ള ഒളിയമ്പുകളായിരുന്നു പ്രസംഗത്തില്‍ നിറയെ. മോദിജീ ഇന്നു കൂടി നിങ്ങള്‍ എന്നെക്കുറിച്ച് കളവു പറഞ്ഞു. ഞാനതു പറയില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം സത്യമാണ്. സ്നേഹം കൊണ്ട് എതിരാളികളെ തോല്‍പ്പിക്കൂ. കളവു കൊണ്ടല്ല- ഇതു പറഞ്ഞു തീരുമ്പോള്‍ സദസ്സില്‍ നിലയ്ക്കാത്ത കൈയടി. ‘ഇരുപതിലേറെ വര്‍ഷമായി സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍വന്നിട്ട്. അവരുടെ മന്‍കിബാത് നിങ്ങള്‍ കേള്‍ക്കുകയായിരുന്നു. നിങ്ങളുടെ മന്‍കിബാത് ഒരിക്കലും മുഖ്യമന്ത്രി കേട്ടില്ല. അതു കേള്‍ക്കാനാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്.’ – രാഹുല്‍ പറഞ്ഞു.
പതിവു പോലെ സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തെ വിമര്‍ശിക്കാന്‍ രാഹുല്‍ മറന്നില്ല. ‘ഗുജറാത്തില്‍ എഞ്ചിനീയര്‍ ആകണമെങ്കില്‍ 15 ലക്ഷം രൂപാ മുടക്കണം. സാധാരണക്കാര്‍ക്ക് അതിനാകുമോ? ഈയവസ്ഥ മാറണം. മോദിജീ നിങ്ങള്‍ കോര്‍പറേറ്റുകളെ സഹായിച്ചോളൂ. എന്നാല്‍ സാധാരണക്കാരെയും കര്‍ഷകരെയും സഹായിക്കണം. രണ്ടു ദശാബ്ദത്തില്‍ അഞ്ചു പത്തു കമ്പനികള്‍ക്ക് മാത്രമാണ് ഗുജറാത്തില്‍ നേട്ടമുണ്ടായത്.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ടുനിരോധനത്തിന് ശേഷം കൊണ്ടു വന്ന ഗബ്ബര്‍ സിങ് ടാക്സ് ചെറുകിടക്കാരുടെയും വ്യാപാരികളുടെയും നടുവൊടിച്ചതായും രാഹുല്‍ പറഞ്ഞു. ‘ ഈയിടെ ഞാനൊരു ചായക്കടയില്‍ കയറി. ഇപ്പോ എത്ര രൂപ കിട്ടുന്നുണ്ടെന്ന് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഗബ്ബര്‍ സിങ് ടാക്സ് വരുന്നതിന് മുമ്പ് നൂറു രൂപ കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴത് നേര്‍പ്പകുതിയായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ വ്യാപാരികളും ഇതു തന്നെയാണ് പറയുന്നത്. എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തതെന്നാണ് അവര്‍ ചോദിക്കുന്നത്’ – നിലയ്ക്കാത്ത ആരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു.
പ്രസംഗത്തില്‍ അമിത് ഷായ്ക്ക് ഒരു കൊട്ടുകൊടുക്കാനും രാഹുല്‍ മറന്നില്ല. ‘ നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കുമിടയില്‍ ഒരു കമ്പനിയാണ് വളര്‍ന്നത്. അമിത് ഷായുടെ മകന് ജെയ്ഷായുടെ കമ്പനി. ന ഖാഊംഗാ, ന ഖാനേ ദൂംഗാ എന്നാണ് മോദി പറയുന്നത്. എന്നാല്‍ ജെയ്ഷായുടെ കമ്പനിക്ക് വളര്‍ച്ചയുണ്ടായി. അതു പോലെയാണ് റഫേല്‍ യുദ്ധവിമാന ഇടപാടും. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്. അതിനൊന്നും മോദി ഉത്തരം നല്‍കിയില്ല. ചോദ്യങ്ങളില്‍ നിന്ന് ഭയന്നാണ് പാര്‍ലമെന്റ സമ്മേളിക്കുന്നതു പോലും കേന്ദ്രം നീട്ടിവെച്ചത്- അദ്ദേഹം ആരോപിച്ചു.
‘പൊലീസും അധികാരവും ഞങ്ങളുടെ കൈയിലില്ലെന്നും സത്യം മാത്രമേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കും. ഹൃദയത്തില്‍ നിന്നാണ് നിങ്ങള്‍ സ്നേഹം നല്‍കുന്നത് അതു ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. ജീവിക്കുന്ന കാലമത്രയും അതു ഞാന്‍ മറക്കില്ല’ – രാഹുല്‍ പ്രസംഗം നിര്‍ത്തുമ്പോഴും ആവേശത്തിന്റെ അലയൊലികള്‍ അവിടം വിട്ടുപോയിരുന്നില്ല.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala23 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports20 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

