അമ്പരപ്പിക്കുന്ന കടുവയുടെ ചിത്രവുമായി പ്രിയങ്കഗാന്ധിയുടെ മകന്‍ റൈഹാന്‍ വദ്ര. ഇതു പറയുമ്പോള്‍ തോന്നും, റൈഹാന്‍ വന്യജീവി ഫോട്ടോഗ്രാഫറാണോന്ന്. അല്ല, റൈഹാന്‍ ഫോട്ടോഗ്രാഫറല്ല. എങ്കിലും അമ്പരപ്പിക്കുന്ന ഫോട്ടോയുടെ ഉടമയാണ്.

രംന്താപൂര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് റൈഹാന്‍ പകര്‍ത്തിയതാണ് കടുവയുടെ ചിത്രം. കുറ്റിച്ചെടികള്‍ക്കുള്ളില്‍ പതുങ്ങിയിരിക്കുന്ന കടുവയുടെ ചിത്രം ഇന്നലെയാണ് റൈഹാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കടുവയുടെ കണ്ണുമാത്രം ചെടികള്‍ക്കുള്ളില്‍ നിന്ന് കാണുന്ന രീതിയിലുള്ളതാണ് ചിത്രം. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം ചര്‍ച്ചയായി. ആശംസാപ്രവാഹവും.

‘ഐ സ്‌പൈ’ എന്ന ക്യാപ്ഷനോടുകൂടി പങ്കുവെച്ച ചിത്രത്തിന് ഒട്ടേറെ കമന്റുകള്‍. നാലായിരത്തോളം പേര്‍ ഫോളോവേഴ്‌സുള്ള റൈഹാന്റെ ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ നിരവധി ചിത്രങ്ങളും റൈഹാന്‍ പകര്‍ത്തിയിട്ടുണ്ട്. ജൂണ്‍മാസത്തിലെടുത്തതാണ് ഈ ചിത്രങ്ങള്‍.