ഷൊര്‍ണൂര്‍: ജോലിക്കിടെ റെയില്‍വെ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വെ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലനാണ് മരിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഷൊര്‍ണൂര്‍-തൃശൂര്‍ പാതയിലാണ് അപകടമുണ്ടായത്.

ട്രെയിനടിയില്‍ കുടുങ്ങിയ ഇദ്ദേഹത്തെ 80 മീറ്ററോളം വലിച്ചു കൊണ്ട് മുന്നോട്ടുപോയാണ് ട്രയിന്‍ നിന്നത്. ഉയരത്തില്‍ പുല്ല് വളര്‍ന്നു നില്‍ക്കുന്ന സ്ഥലമായതിനാല്‍ ട്രെയിന്‍ വരുന്നത് മനസ്സിലാക്കാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്.