കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയ അറിയിച്ചു. പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എയുടെ മരണം ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കേസ് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി.

എം.എല്‍.എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പിച്ച ഹരജി പിന്‍വലിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്റെ അഭിഭാഷകന് ഇന്ന് കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഹരജി സ്വമേധായ ഹരജിക്കാരന് പിന്‍ലിക്കാന്‍ നിയമതടസമുണ്ട്. കേസ് നടപടി ക്രമങ്ങളുടെ ഭാഗമായി അബ്ദുള്‍ റസാഖ് എം.എല്‍.എയുടെ മരണവിവരം കോടതി രേഖപെടുത്തി. മരണവവിവരവും എം.എല്‍.എക്ക് വേണ്ടി കേസില്‍ ആരെങ്കിലും കക്ഷി ചേരുന്നുണ്ടെങ്കില്‍ അതും ഗസ്റ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ 259 പേര്‍ കള്ളവോട്ടു ചെയ്തുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. കസില്‍ 67 സാക്ഷികളെ കൂടി ഇനിയും വിസ്തരിക്കാനുണ്ട്. ഹൈകോടതിയിലെ കേസില്‍ തീര്‍പ്പാക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട്.