കോഴിക്കോട്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്താല്‍ സംസ്ഥാനത്ത് വീണ്ടും എത്തിയ കാലവര്‍ഷം ശക്തി കുറയുന്നു. മഴ കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. കൂടാതെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു. ഇനി അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രമാണുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളാതീരത്ത് നിന്ന് അകലുന്ന കൊണ്ടാണ് മഴ കുറഞ്ഞത്. ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചതിനോടൊപ്പം തന്നെ മറ്റ് 12 ഡാമുകളിലെ ഷട്ടറും അടക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം, തിരുവനന്തപുരം, കൊല്ലം അടക്കമുളള ജില്ലകളിലെ പല ഭാഗങ്ങളിലും ഇന്ന് മഴ ഉണ്ടായിരുന്നു.