Connect with us

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മുന്നറിയിപ്പ്

കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ഒഴികെ ജില്ലകളില്‍ നാളെ കനത്ത മഴ പെയ്‌തേക്കും

Published

on

തിരുവനന്തപുരം : കേരളത്തില്‍ ഇന്നും പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച വരെ മഴ തുടരും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയുണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ഒഴികെ ജില്ലകളില്‍ നാളെ കനത്ത മഴ പെയ്‌തേക്കും. തീരപ്രദേശത്ത് ശക്തമായ കാറ്റ് വീശാനിടയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത്‌ എൽഡിഎഫ് വിമത സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു

Published

on

പറവൂർ: എറണാകുളം പറവൂരിൽ സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. എൽഡിഎഫ് വിമത സ്ഥാനാർഥിയായാണ് ഫസൽ മത്സരിക്കുന്നത്.

വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ആക്രമിച്ചത്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Continue Reading

kerala

പറമ്പില്‍ കോഴി കയറിയതിന് തര്‍ക്കം; വൃദ്ധ ദമ്പതികളെ മാരകമായി മര്‍ദിച്ച് അയല്‍വാസി

കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയിലെ ടി. കെ. തോമസ് (58) ആണ് പിടിക്കപ്പെട്ടത്.

Published

on

കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയത് തര്‍ക്കമായി വൃദ്ധ ദമ്പതികളുടെ മാരകമായി മര്‍ദിച്ച അയല്‍വാസി പൊലീസ് പിടിയില്‍. കൈകള്‍ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലി ഒടിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയിലെ ടി. കെ. തോമസ് (58) ആണ് പിടിക്കപ്പെട്ടത്. ഒരാളെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന തോമസിനെ വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 24ാം തീയതി ലാന്‍സി തോമസിന്റെയും ഭാര്യ അമ്മിണിയുടെയും വീട്ടില്‍ കയറി ഇയാള്‍ ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയായിരുന്നു. ആദ്യം ലാന്‍സിയെയാണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോള്‍ ലാന്‍സിയുടെ ഇരു കൈകളുടെയും എല്ലുകള്‍ പൊട്ടി. അമ്മിണിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വലതു കൈയിലെ എല്ലും പൊട്ടുകയായിരുന്നു. അമ്മിണിയുടെ തല, കൈ, കാല്‍ എന്നിവയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. പതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ എം. എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി. എസ്‌ഐമാരായ ഇബ്രാഹിം, ദീപ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യശ്രമം

ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് വീണ്ടും വിവാദം രൂക്ഷമാകുന്നു. ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാൽ പാലാരിവട്ടം പോലീസ് മണികണ്ഡനെ കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ സമീപത്തെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ മുറിച്ചുവെന്നാണ് പോലീസ് വിവരം. തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് വീട്ടിലേക്ക് വിട്ടു.

കേസിൽ ഡിസംബർ 8-ന് വിധി പറയും എന്ന സാഹചര്യത്തിലാണ് ആത്മഹത്യശ്രമം നടന്നത്. മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാളാണ് മണികണ്ഠനെന്ന് പൊലീസ് അറിയിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്തതാണെന്നതാണ് കേസിലെ ആരോപണം. ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും ഉൾപ്പെടെ ഒമ്പത് പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.

Continue Reading

Trending