Connect with us

News

ചെന്നൈയുടെ ബാറ്റിങ്ങിനിടെ വില്ലനായി മഴ, മത്സരം നിര്‍ത്തിവെച്ചു

ഇതോടെ മത്സരം വീണ്ടും വൈകും.

Published

on

ഐപിഎല്‍ ഫൈനല്‍ വീണ്ടും അവതാളത്തിലാക്കി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കനത്ത മഴ. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഇതോടെ മത്സരം വീണ്ടും വൈകും. ഇന്നലെ കനത്ത മഴ മൂലം ടോസ് പോലും ഇടാനാവാതെ കളി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ തീര്‍ത്ത് ഗുജറാത്ത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി.

94 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്തിനായി കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഗില്ലും(39) വൃദിമാന്‍ സഹായും (54) മികച്ച തുടക്കം സമ്മാനിച്ചു. ക്യാപ്റ്റന്‍ ഹര്‍ദിക് 21 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.ചെന്നൈക്ക് വേണ്ടി മതീഷ് പതിരാന രണ്ടും രവീന്ദ്ര ജഡേജ, ദീപക് ചാഹാര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

india

പരാതി നല്‍കാനെത്തിയ സ്ത്രീയെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് യുപി പൊലീസ്; വീഡിയോ പുറത്ത്, വിമര്‍ശനം

ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയ ഭിന്നശേഷിക്കാരിയെയാണ് പൊലീസുകാര്‍ വലിച്ചിഴച്ചത്.

Published

on

പരാതി നല്‍കാന്‍ എത്തിയ വനിതയെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ യുപി പൊലീസിന്റെ നടപടി വിവാദത്തില്‍. യുപിയിലെ ഹാറോയ് ജില്ലയിലെ എസ്പി ഓഫീസിനു മുന്നിലാണ് സംഭവം. സ്ത്രീയെ രണ്ടു വനിതാ പൊലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പിന്നാലെ വലിയ പ്രതിഷേധവും രൂപപ്പെട്ടു.

ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയ ഭിന്നശേഷിക്കാരിയെയാണ് പൊലീസുകാര്‍ വലിച്ചിഴച്ചത്. പരാതി നല്‍കാന്‍ എത്തിയ ഇവര്‍ സ്റ്റേഷനില്‍ കയറിയില്ല. കൂട്ടിക്കൊണ്ടു പോകാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. ഇവരോടൊപ്പം നടന്ന സ്ത്രീ പെട്ടെന്ന് റോഡില്‍ ഇരിക്കുകയായിരുന്നു. ആദ്യം പൊക്കിയെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Continue Reading

kerala

കൊച്ചിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു; സഞ്ചരിച്ചത് ഗൂഗിള്‍മാപ്പ് നോക്കി

കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Published

on

കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു. എറണാകുളത്താണ് അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലാണ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഗൂഗിള്‍ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്.

Continue Reading

india

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

Published

on

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് 209 രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

Continue Reading

Trending