Connect with us

News

ജയിച്ചാല്‍ ചെന്നൈ സേഫ്; എതിരാളി കൊല്‍ക്കത്ത

ചെപ്പോക്കില്‍ അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും ഇന്ന് വലിയ സമ്മര്‍ദ്ദമില്ല.

Published

on

ചെന്നൈ: ചെപ്പോക്കില്‍ അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും ഇന്ന് വലിയ സമ്മര്‍ദ്ദമില്ല. തോല്‍വി ഒഴിവാക്കിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവും. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. 12 മല്‍സരങ്ങളാണ് ചെന്നൈ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ രണ്ട് മല്‍സരങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ന് ജയിച്ചാല്‍ പേടിക്കാനില്ല. ബാറ്റര്‍മാര്‍ തന്നെയാണ് ചെന്നൈയുടെ ശക്തി. നല്ല തുടക്കം നല്‍കുന്ന റിഥുരാജ് ഗെയിക്വാദും ഡിവോണ്‍ കോണ്‍വേയും കഴിഞ്ഞാല്‍ ആക്രമണകാരികളായ മോയിന്‍ അലി, അമ്പാട്ട് റായിഡു, അജിങ്ക്യ രഹാനേ തുടങ്ങിയവരുണ്ട്. നായകന്‍ മഹേന്ദ്രസിംഗ് ധോണിയും രവീന്ദു ജഡേജയും ഏത് ഘട്ടത്തിലും പൊട്ടിത്തെറിക്കാന്‍ പ്രാപ്തിയുള്ളവരാണ്.

കൊല്‍ക്കത്തയുടെ പ്രശ്നങ്ങള്‍ ബാറ്റിംഗില്‍ തന്നെയാണ്. നല്ല തുടക്കം ടീമിന് ലഭിക്കുന്നില്ല. ജാസോണ്‍ റോയ്, ഗുര്‍ബാസ് സഖ്യമാണ് സ്ഥിരമായി ഇന്നിംഗ്സ് തുടങ്ങുന്നത്. ഇവര്‍ക്ക് സ്ഥിരത പ്രകടിപ്പിക്കാനാവുന്നില്ല. തുടര്‍ന്ന് വരുന്നവരില്‍ നായകന്‍ നീതിഷ് റാണ, ആന്ദ്രെ റസല്‍, റിങ്കു സിംഗ് എന്നിവര്‍ അപകടകാരികളാണ്. ഇവരില്‍ ആരെങ്കിലുമൊരാള്‍ വലിയ ഇന്നിംഗ്സ് കളിച്ചാല്‍ പേടിക്കാനില്ല

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending