Connect with us

kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 10 ജില്ലകളില്‍ മുന്നറിയിപ്പ്

കേരള തീരത്ത് പടിഞ്ഞാറന്‍കാറ്റ് ശക്തമായി തുടരുന്നതിനാല്‍ മലയോര തീരദേശ മേഖലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്നും മഴ തുടരും. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് പടിഞ്ഞാറന്‍കാറ്റ് ശക്തമായി തുടരുന്നതിനാല്‍ മലയോര തീരദേശ മേഖലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ഗുജറാത്തിന് മുകളിലും, വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വരുന്ന ദിവസങ്ങളിലും മഴ തുടരും.

അതേസമയം ഇന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

kerala

‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി

ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ദയനീയമാണ്

Published

on

കേരളത്തിന്റെ ആരോഗ്യമേഖല എത്ര വലിയ രോഗാവസ്ഥയിലാണെന്നതിന്റെ അതീവ ഗൗരവമുള്ള സാക്ഷ്യമാണ് കോട്ടയം മെഡിക്കൽ കോളേജിൽ കണ്ടതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ദയനീയമാണ്. അവിടെയുണ്ടായിരുന്ന പാവം മനുഷ്യരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ കാഷ്വാലിറ്റി ഉണ്ടാകാതിരുന്നത്. ലോകത്തിന് മാതൃകയെന്ന് നമ്മൾ കൊട്ടിഘോഷിച്ച കേരളത്തിന്റെ ആരോഗ്യ രംഗം എന്ന് മുതലാണ് ഇങ്ങനെ ഒരു ദുരവസ്ഥയിലേക്ക് മാറിയതെന്ന് നാം ആലോചിക്കണം.

സ്വാഭാവികമായി സ്വീകരിക്കേണ്ട മുൻകരുതലുകളോ, ഇടപെടലുകളോ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്ന് വെച്ചാൽ അവിടെ വരുന്ന മനുഷ്യരുടെ ജീവന്റെ കാര്യത്തിൽ യാതൊരുവിധ ശ്രദ്ധയും ഉണ്ടായിരുന്നില്ലെന്നർത്ഥം. അപകടം നടന്നിട്ട് രക്ഷാ പ്രവർത്തനം നടത്താൻ പോലും സമയമെടുത്തു എന്നത് സംവിധാനം എത്ര മാത്രം ദുർബലമാണ് എന്ന് മനസ്സിലാക്കിത്തരുന്നു.- കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് വിഷയങ്ങൾ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സർക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും സർക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

Published

on

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടി.കെ അഷ്റഫിനെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് പ്രതികാര നടപടി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയാണ് എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ അധ്യാപകനായ ടികെ അഷ്‌റഫ്.

Continue Reading

kerala

കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു

Published

on

ജീവൻ രക്ഷിക്കാനായി ചികിത്സ തേടിയെത്തിയ സ്ത്രീ സർക്കാർ അനാസ്ഥയുടെ ഇരയായി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടമാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്.

കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. സർജറി ഓർത്തോ പീഡിക്‌സിന്റെ സർജറി വിഭാഗമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് മന്ത്രി വീണ ജോർജ്ജ് നേരത്തെ പറഞ്ഞത്. എന്നാൽ പിന്നീടുള്ള തിരച്ചിലിനിടെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തനം വൈകിയതാണ് മരണ കാരണം. രണ്ടര മണിക്കൂറാണ് യുവതി കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നത്.

Continue Reading

Trending