Video Stories
മഴ നാശം വിതക്കുന്നു….
പാലക്കാട്ശ: ക്തമായ മഴയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ ഉരുള്‍പ്പൊട്ടി. പുതൂര്‍ പഞ്ചായത്തിലെ ആനക്കല്ലിലും അഗളിയിലെ തൊട്ടിയാങ്കരയിലുമാണ് ഉരുള്‍പൊട്ടിയത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം. രണ്ടിടത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുത്തൊഴുക്കില്‍പ്പെട്ട് ആനക്കല്ല് സ്വദേശി മാതുലന്റെ നാല് ആടുകള്‍ ഒലിച്ചുപോയി. ഈ മേഖലയിലെ രണ്ടു പേരുടെ ബൈക്ക് മണ്ണിനടിയില്‍പ്പെട്ടു. വെള്ളം ഒലിച്ചിറങ്ങുന്ന ശബ്ദം കേട്ട വീട്ടുകാര്‍ കുട്ടികളെയും കൊണ്ട് പുറത്തേക്ക് ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിയ്ക്കുന്ന കുടുംബങ്ങളെ സമീപ പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു . ഭവാനിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുതൂര്‍ പഞ്ചായത്തിലെ ഇടവാണി, താഴെ ഭൂതയാര്‍ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ വ്യാപകമായി കൃഷി നശിയ്ക്കുകയും ചെയ്തു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ചുരം റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീഴുകയും മണ്ണിടിയുകയും ചെയ്തു. ഇത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. കഴിഞ്ഞദിവസം വൈകീട്ട് ഓടപ്പെട്ടിയില്‍ വെള്ളക്കുഴിയില്‍ വീണ് ഒന്‍പതു വയസ്സുകാരി മരിച്ചു. കക്കൂസിനായി നിര്‍മ്മിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്.
നിലവില്‍ അട്ടപ്പാടി ഒറ്റപെട്ട അവസ്ഥയിലാണിപ്പോള്‍. ചുരത്തിലുണ്ടായ തടസം നീക്കുന്നതിന്ന് വേണ്ടി മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ജി.ചന്ദ്രശേഖരകുറുപ്പും സംഘവും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഏഴോളം മണ്ണുമാന്തി യന്ത്രങ്ങളും ജീവനകാരും ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. തിങ്കളാഴച്ചയോടെ ഗതഗത തടസം പൂര്‍ണ്ണമായും നീക്കാനാകുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ നടന്ന വണ്ടന്‍പാറ പ്രദേശവാസികളെ കക്കുപ്പടി എല്‍.പി. സ്കൂളിലേക്കും,ആനക്കല്‍ കോളനി നിവാസികളെ കാവുണ്ടിക്കല്‍ കാരുണ്യാശ്രമത്തിലേക്കും മാറ്റി പാര്‍പ്പിച്ചു. മഴ തുടരുകയാണെങ്കില്‍ ഇനിയും ശക്തമായ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ മേഖലയിലും കടുത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്കി. കനത്ത മഴമൂലം പാലക്കാട് കലക്ടറേറ്റിലും മണ്ണാര്‍ക്കാട് താലൂക്കോഫിസിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ കണ്ട്രോള് റൂമുകള്‍ തുറന്നായി ജില്ല കലക്ടര്‍ ഡോ പി സുരേഷ് ബാബു അറിച്ചു.
മണ്ണാര്‍ക്കാട് മേഖലയിലും ശക്തമായ മഴ തുടരുന്നു. കുന്തിപ്പുഴ, നെല്ലിപ്പുഴ, വെളളിയാര്‍പ്പുഴ എന്നിവ നിറഞ്ഞ് കഴിഞ്ഞൊഴുകി. കോല്‍പ്പാടത്ത് പത്തോളം വീടുകളടക്കം ഇരുപതോളം വീടുകള്‍ മേഖലയില്‍ തകര്‍ന്നിട്ടുണ്ട്. തെങ്കര ആനമൂളിയിലും വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍ ഷംസുദ്ദീന് വീടുകള്‍ തകര്‍ന്ന കോല്‍പ്പാടത്തും തൊഴിലാളികള്‍ കുടുങ്ങിയ മുക്കണ്ണത്തും നേരിട്ടെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും നാശനഷ്ടം വിലയിരുത്തുകയും ചെയ്തു.
ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു
ശക്തമായ മഴയിലും കാറ്റിലും താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ഒന്‍പതാം വളവിനും വ്യുപോയന്റിനും ഇടയില്‍ റോഡരികിലെ തണല്‍മരം കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ആളപായമില്ല. ഇതേതുടര്‍ന്ന് ചുരത്തില്‍ ഗതാഗതസ്തംഭനമുണ്ടായി. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി ഒരുമണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഗതാഗതം ഭാഗികമായി തുറന്നുകൊടുക്കാനായത്.
ഡാമുമകള്‍ നിറയുന്നു; ഷോളയാറും പെരിങ്ങല്‍ക്കുത്തും നെയ്യാറും തുറന്നു
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് നിന്ന സംസ്ഥാനത്തിന് ആശ്വാസമായി സംസ്ഥാനത്തെ ഡാമുകള്‍ നിറയുന്നു. നാല് ദിവസമായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ മിക്ക ഡാമുകളുടെ നിറഞ്ഞിട്ടുണ്ട്. ഡാം നിറഞ്ഞതിനാല്‍ ഷോളയാറും പെരിങ്ങല്‍ക്കുത്തും നെയ്യാറും തുറന്നു. നാലുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഷോളയാര്‍ അണക്കെട്ട് തുറക്കുന്നത്. ശനിയാഴ്ച രാത്രി എട്ടരയോടെ ഒന്നാമത്തെ ഷട്ടര്‍ അരയടിയോളം തുറന്നു. പെരിങ്ങല്‍ക്കുത്തില്‍ മൂന്ന്, നാല്, അഞ്ച് നമ്പര്‍ ഷട്ടറുകള്‍ രാത്രി എട്ടുമണിയോടെ രണ്ടടി വീതമാണ് തുറന്നത്. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് പവര്‍ ഹൗസുകളില്‍ പൂര്‍ണതോതില്‍ വൈദ്യുതി ഉല്പാദനം നടക്കുന്നുണ്ട്.
അണക്കെട്ടുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. രാത്രിയും മഴപെയ്യുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മഴ തുടര്‍ന്നാല്‍ മിക്ക ഡാമുകളുടെയും ഷട്ടറുകള്‍ തുറക്കേണ്ടി വരും. നിലവിലെ കണക്ക് അനുസരിച്ച് 57 ശതമാനത്തോളം വെള്ളമാണ് കേരളത്തിലെ ഡാമുകളിലുള്ളത്. ഇതുപയോഗിച്ച് 2361.84 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാം. കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ അളവിന് ഒപ്പമായി. ഇന്നലെ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് ഡാമില്‍ ഇപ്പോള്‍ 2356.09 അടി വെള്ളമുണ്ട്.
സംഭരണശേഷിയുടെ 51 ശതമാനം. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 1117.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ ഡാമിലുണ്ട്. പമ്പയില്‍ 55 ശതമാനവും ഷോളയാറില്‍ 100 ഉം ഇടമലയാറില്‍ 65 ഉം കുണ്ടളയില്‍ 55 ഉം മാട്ടുപ്പെട്ടിയില്‍ 45 ഉം കുറ്റിയാടിയില്‍ 45 ഉം തരിയോട് 85 ഉം ആനയിറങ്കലില്‍ 38 ഉം പൊന്മുടിയില് 94 ശതമാനവും നേര്യമംഗലത്ത് 97 ശതമാനവുമാണ് മറ്റു ഡാമുകളിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയര്‍ന്നു. മഴ ശക്തിയാര്‍ജിച്ചതോടെ ചൂടു കുറയുകയും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുകയും ചെയ്തിട്ടുണ്ട്. 64.22 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള ശരാശരി ദിവസ ഉപഭോഗം. വേനല്‍ക്കാലത്ത് ഇത് 80 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

