റായ്പൂര്‍: മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടു തിന്ന രണ്ടു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷ ഇനത്തില്‍പെട്ട ശംഖുവരയനെയാണ് ചുട്ടുതിന്നത്. ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പ്രദേശത്തെ ഒരു വീട്ടുടമ വീടിനു സമീപം ശംഖുവരയനെ കണ്ടതോടെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ അദ്ദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതുവഴി കടന്നു പോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നീ യുവാക്കള്‍ ഇതെടുത്ത് കൊണ്ടുപോയി മദ്യത്തിനൊപ്പം കഴിക്കുകയായിരുന്നു.