ചെന്നൈ: തമിഴ് നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള സൂചകളെ വിമര്‍ശിച്ച് നടനും സമത്വ മക്കള്‍ കക്ഷിയുടെ നേതാവ് കൂടിയായ ശരത്കുമാര്‍ രംഗത്ത്. തുഗ്ലക്ക് മാസികയുടെ മുന്‍പത്രാധിപരും രാഷട്രീയ നിരീക്ഷനുമായ ചോരാമസ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതാണ് രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകള്‍ നല്‍കിയത്.

മുമ്പ് നിരവധി ഘട്ടങ്ങളില്‍ രജനികാന്തിനോട് രാഷ്ട്രീയ പ്രവേശനത്തിന് സമയമായെന്ന് പരസ്യമായി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്നൊന്നും അതിന് രജനി ഒരുങ്ങിയിരുന്നില്ല. ഇപ്പോള്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സാധ്യതകള്‍ തുറന്നുകാണിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും രജനി ഒഴിഞ്ഞുമാറുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിക്കുമെന്ന് ശരത്കുമാര്‍ പറഞ്ഞു. ഇതിനെതിരെ രജനികാന്തിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ശരത്കുമാറിന് വന്‍വിമര്‍ശനമാണ് രജനീകാന്തിന്റെ ആരാധകര്‍ നവമാധ്യമങ്ങളിലൂടെ നല്‍കുന്നത്. എന്നാല്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.