Culture

രാജസ്ഥാനില്‍ പാഠപുസ്തകള്‍ ശുദ്ധീകരിക്കുന്നു; സംഘപരിവാര്‍ ആശയങ്ങള്‍ നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

By ചന്ദ്രിക വെബ് ഡെസ്‌ക്‌

December 30, 2018

ജയ്പൂര്‍: രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ശുദ്ധീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. പാഠപുസ്തകങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ സംഘപരിവാര്‍വല്‍ക്കരണം എടുത്തുകളയാനാണ് തീരുമാനം. ഇതോടെ ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കിയ നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠങ്ങള്‍ പുസ്തകങ്ങളില്‍ തിരികെയെത്തും. ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തു.

പാഠപുസ്തകങ്ങള്‍ പുനഃപരിശോധന്ക്ക് വിധേയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദസ്താശ്രയും വ്യക്തമാക്കി. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. വികസന പദ്ധതികളുടെ ഭാഗമായി കാവി നിറത്തിലുള്ള സൈക്കിള്‍ നല്‍കാന്‍ തീരുമാനിച്ചതടക്കമുള്ള നടപടികള്‍ വീണ്ടും പരിശോധിക്കും. 2016ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഒഴിവാക്കി എട്ടാം ക്ലാസ് പാഠപുസ്തകം പുറത്തിറങ്ങിയത് വിവാദമായിരുന്നു.