പാലക്കാട്: രാമനാട്ടുകര വാഹനപകടത്തില്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തിന് ഒപ്പമുണ്ടായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. രണ്ടുപേര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് ചെര്‍പ്പുളശേരിക്ക് സമീപം വല്ലപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒഴിഞ്ഞ പറമ്പില്‍ കാര്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊണ്ടോട്ടിയില്‍ നിന്നുളള പൊലീസെത്തി കാര്‍ കസ്റ്റഡിയില്‍ എടുത്തു.

വല്ലപ്പുഴ സ്വദേശി ഉസ്സന്റെ ഉടമസ്ഥതയിലുളളതാണ് കാര്‍.