Connect with us

gulf

പ്രവാസികൾക്കും കുടുംബത്തിനും ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുമായി കെഎംസിസി

പ്രവാസം കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ [പദ്ധതിയുമായി കെഎംസിസി. സഊദിയിലെ കോഴിക്കോട് ജില്ലാ കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്‌മയാണ്‌ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് തണലാകുന്ന ആരോഗ്യ ഇൻഷുറൻസ്പദ്ധതിയുമായി രംഗത്തുള്ളത്

Published

on

സ്വന്തം ലേഖകൻ

റിയാദ് : പ്രവാസം കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ [പദ്ധതിയുമായി കെഎംസിസി. സഊദിയിലെ കോഴിക്കോട് ജില്ലാ കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്‌മയാണ്‌ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് തണലാകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രംഗത്തുള്ളത് . പ്രത്യേകിച്ച് കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് ജോലിയും കൂലിയുമില്ലാതെ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കഴിയുന്ന ഘട്ടത്തിൽ
ഭീമമായ ചികിത്സാ ചെലവുകൾ വഹിക്കാൻ സാധിക്കാതെ തളരുന്ന പ്രവാസികൾക്ക് കൈത്താങ്ങാവുകയാണ് ഈ പദ്ധതിയെന്ന് സഊദി കെഎംസിസി. കോഴിക്കോട് ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദ്യ ഘട്ടമെന്നോണം കോഴിക്കോട് ജില്ലയിലെ കെഎംസിസി പ്രവർത്തകർക്കും കുടുംബത്തിനും ഉപയോഗപെടുന്ന വിധത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത് . ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യയിലും വിദേശത്തും പ്രശസ്തമായ മാക്സ് ബൂപ ഇൻഷുറൻസ് കമ്പനിയാണ് പ്രവാസികൾക്കുള്ള ഈ ആരോഗ്യപദ്ധതി നടപ്പിലാക്കുന്നത്. പ്രവാസിയടക്കം ആറംഗ കുടുംബത്തിന്ന് പ്രതിവർഷം ഏറ്റവും കുറഞ്ഞ തുക പ്രീമിയമായി നൽകി പതിനേഴ് ലക്ഷം രൂപയുടെ പരിരക്ഷയാണ് ഇൻഷുറൻസ് കമ്പനി ഉറപ്പ് നൽകുന്നത്. കമ്പനിയുടെ ചട്ടപ്രകാരമുള്ള വിവിധ രോഗങ്ങൾക്ക് ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്ത് ചികിത്സ തേടുന്ന ഘട്ടത്തിലാണ് ഇൻഷുറൻസ് ലഭ്യമാവുക . പതിനെട്ട് മുതൽ അമ്പത് വയസ്സ് വരെയുള്ളരുടെ ആറംഗ കുടുംബത്തിന് പന്ത്രണ്ടായിരം രൂപയിൽ താഴെയാണ് പ്രതിവർഷ പ്രീമിയം. വ്യക്തിഗതമായി മൂവായിരത്തി അഞ്ഞൂറിൽ താഴെ രൂപയാണ് ഒരു വർഷത്തേക്കുള്ള പ്രീമിയം. അമ്പത് വയസ്സ് പിന്നിട്ടവർക്ക് ചെറിയ പ്രീമിയം വ്യത്യാസത്തിൽ സ്കീമുകൾ കമ്പനി ഉറപ്പാക്കും. ക്രമേണ മറ്റ് പ്രവാസികൾക്കും ഉപകാരപ്പെടുന്ന വിധം ഈ സംവിധാനം വിപുലീകരിക്കും. പദ്ധതിയുടെ തുടക്കം കോഴിക്കോട് വെച്ച് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കും. മുസ്ലിംലീഗിന്റെയും കെഎംസിസിയുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും. സഊദിയിലും വിവിധ ഭാഗങ്ങളിൽ ഈ പദ്ധതി പരിചയപ്പെടുത്തി കെഎംസിസി കാമ്പയിൻ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

കോവിഡ് മൂലം ആഗോളതലത്തിൽ രൂക്ഷമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഏറ്റവുമധികം ഭീഷണി നേരിടുന്ന ഒരു വിഭാഗമായി പ്രവാസികൾ മാറിക്കഴിഞ്ഞിരിക്കുന്നു. സഊദിയിൽ നിന്നും ഒട്ടേറെ പേർ ഇതിനകം നാട്ടിലെത്തി കഴിഞ്ഞു. നിലവിൽ പ്രവാസലോകത്തുള്ള പലരുടെയും ജോലി ഭീഷണിയിലാണ്. ചെറുകിട തലത്തിൽ ബിസിനസ് നടത്തി വന്ന വലിയൊരു ശതമാനം പേർ കോവിഡ് മൂലം മാത്രമല്ല നിയമപരമായ വിഷയങ്ങൾ മൂലവും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് . പിടിച്ചു നിൽക്കാനാവാതെ തൊഴിൽ നഷ്ടവരും ബിസിനസ് തകർന്നവരുമായി ഒട്ടേറെ പേർ നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ്. പതിറ്റാണ്ടുകൾ പ്രവാസ ഭൂമിയിൽ ചെലവഴിച്ചെങ്കിലും വെറും കയ്യോടെയാണ് ഭൂരിഭാഗം പേരുടെയും മടക്കം. തന്റെയും കുടുംബത്തിന്റെയും ദൈനം ദിന ജീവിതം തള്ളിനീക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളത്. ഈ ഘട്ടത്തിലാണ് കെഎംസിസി സാധാരണക്കാരായ പ്രവാസികളെ ലക്ഷ്യം വെച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രംഗത്ത് വന്നത്. മാക്സ് ബൂപ ഇൻഷുറൻസ് കമ്പനിയുടെ ചട്ടങ്ങൾക്കനുസരിച്ചായിരിക്കും ഈ സ്‌കീമെന്നും നേതാക്കൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ അഹമ്മദ് പാളയാട്ട്, അഷ്‌റഫ് വേങ്ങാട്ട്, സമദ് പട്ടനിൽ, മാമുനിസാർ കോടമ്പുഴ
ജലീൽ നഹാസ് മദീന, റഷീദ് പേരാമ്പ്ര, കെ പി മുഹമ്മദ് , മൊയ്‌തീൻകോയ കല്ലമ്പാറ,
സക്കീർ അഹമ്മദ് കൈപ്പക്കിൽ എന്നിവർ പങ്കെടുത്തു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

gulf

മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു

കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

Published

on

ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.

, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു

Continue Reading

Trending