ശബരിമല വിഷയത്തിന് പിന്നാലെ കേരളത്തിലെ മുസ്ലിം പള്ളികളിലെ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം കോടിയേരി ബാലകൃഷ്ണനല്ല തീരുമാനിക്കേണ്ടതെന്നും, അതിന് ബന്ധപ്പെട്ടവര്‍ ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ തെരുവുയുദ്ധവും അക്രമവും നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ യുഡിഎഫ് ആണ് എക്കാലവും ഉറച്ച നിലപാട് സ്വീകരിച്ചത്. യുഡിഎഫ് വിശ്വാസികള്‍ക്ക് ഒപ്പം തന്നെ എല്ലാ കാലത്തും നിന്നു. എന്നാല്‍ ബിജെപി കേസ് സുപ്രിം കോടതിയില്‍ വാദത്തിലിരുന്ന കാലത്ത് ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലാപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.