കൊച്ചി: ഓഖിദുരിതാശ്വാസഫണ്ട് ഉപയോഗിച്ചതില്‍ വന്നവീഴ്ചയെക്കുറിച്ച്മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

1. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക കൃത്യമായി ചിലവഴിച്ചില്ല എന്നഎന്റെ ആരോപണത്തിന് വ്യക്തമായി മറുപടി പറയാതെപുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിഇന്നലെ പത്ര സമ്മേളനത്തില്‍ ശ്രമിച്ചത്.

2. എത്ര രൂപ ചിലവഴിച്ചുവെന്ന് അദ്ദേഹം ഇപ്പോഴും പറയുന്നില്ല. പകരം ചിലവഴിച്ചതും ഉത്തരവായതുമായ തുക എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

3. ദുരന്തമുണ്ടായിട്ട് 9 മാസം കഴിഞ്ഞു. ഇപ്പോഴും ആലോചിക്കുന്നു, ഉത്തരവായി എന്നൊക്കെ പറഞ്ഞ് ഉരുണ്ട് കളിക്കുകയാണ് മുഖ്യമന്ത്രി. ഓഖി ഫണ്ടിലേക്ക് കിട്ടിയ തുകയില്‍ എത്ര രൂപ ചിലവാക്കിയെന്ന് മുഖ്യമന്ത്രി ഇനിയും വ്യക്തമായി പറയാന്‍ കഴിയമോ?

4. സര്‍ക്കാര്‍ തന്നെ വിവരാവകാശ നിയമ പ്രകാരം നിയമസഭയിലെ അംഗങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായും തന്ന വിവരങ്ങളാണ് ഞാന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രി ഇപ്പോള്‍ മറ്റൊരു കണക്കാണ് പറയുന്നത്. സര്‍ക്കാര്‍ തന്നെ കണക്കുകളില്‍ ഏതാണ് ശരിയെന്ന് മുഖ്യമന്ത്രി തന്നെ പറയണം.

5. 2312018 ല്‍ നിയമസഭയുടെ ഒമ്പതാം സമ്മേളനത്തില്‍ അടൂര്‍ പ്രകാശിന്റെ നക്ഷത്ര ചിഹ്നമിടാത്ത 78ാം നമ്പര്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് അടിയന്തിര ദുരിതാശ്വാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 133 കോടി രൂപ ലഭിച്ചുവെന്നാണ്. എന്നാല്‍ ഇന്നലെ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് 111 കോടി കിട്ടിയെന്നാണ്. ഇതില്‍ ഏതാണ് ശരി. മുഖ്യമന്ത്രിതന്നെ പറയണം. നിയമസഭയില്‍ പറഞ്ഞ മറു പടിക്ക് വിരുദ്ധമായാണ് അദ്ദേഹം ഇന്നലെ പത്ര സമ്മേളനത്തില്‍ പറഞ്ഞത്.

6. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ലഭിച്ച 133 കോടി രൂപയും, മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 107 കോടി രൂപയും ചേരുമ്പോള്‍ ആകെ ലഭിച്ചത് 240 കോടി രൂപയാണ്. ഈ കണക്ക് മുഖ്യമന്ത്രി പറയുന്നില്ല.

7. പകരം 218 കോടി രൂപയുടെ കണക്കാണ് അദ്ദേഹം പറയുന്നത്. ബാക്കിയുള്ള 22 കോടി രൂപ എവിടെ.

8. മുഖ്യമന്ത്രിയുടെ കണക്ക് അംഗീകരിച്ചാല്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 107 കോടി രൂപയും ഉത്തരവിട്ടതും ചിലവഴിച്ചതുമായി ആകെ 65.68 കോടി രൂപയേ ഉള്ളു. അപ്പോഴും 41.32 കോടി രൂപ സര്‍ക്കാര്‍ കയ്യില്‍ വച്ചിരിക്കുകയാണ്. പക്ഷെ ഇത് യഥാര്‍ത്ഥത്തില്‍ ചിലവാക്കിയ തുക. ഉത്തരവിട്ടെങ്കിലും ചിലവാക്കാതെ വച്ചിരിക്കുന്ന തുകയുടെ കണക്ക് മുഖ്യമന്ത്രി പറയുന്നില്ല.

9. മുഖ്യമന്ത്രി പറയുന്ന മൊത്തം കണക്കനുസരിച്ച് പോലും 84.90 കോടി രൂപ ഇപ്പോഴും മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കാതെ കയ്യില്‍ വച്ചിരിക്കുകയാണ്. ഇത് തന്നെയാണ് ഞാനും പറഞ്ഞത്. ദുരിതാശ്വാസത്തില്‍ നിന്ന് കിട്ടിയ തുക ചിലവഴിച്ചില്ല എന്ന്. എത്ര രൂപ ചിലവഴിച്ചില്ലന്ന് വ്യക്തമായി പറയാതെ അദ്ദേഹം ഉരുണ്ട് കളിക്കുകയാണ്.

10. വിമര്‍ശിക്കാന്‍ വേണ്ടി ഞാന്‍ വിമര്‍ശിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഓഖി ദുരന്ത തുക പൂര്‍ണ്ണമായി ചിലവഴിച്ചില്ലന്ന് മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിലും, വിവരാവകാശ നിയമ പ്രകാരവും ഇന്നലെ പത്ര സമ്മേളനത്തിലും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ തന്ന കണക്കുകള്‍ വച്ച് പറയുമ്പോള്‍ അതെങ്ങിനെ വിമര്‍ശനത്തിന് വേണ്ടിയുള്ള വിമര്‍ശനമാകും.

11. ഓഖി ദുരന്തത്തിലുണ്ടായ വീഴ്ച പ്രളയക്കാര്യത്തില്‍ ഉണ്ടാകരുതെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങിനെ പറയാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ ബാധ്യസ്ഥനുമാണ്.

12. മുഖ്യമന്ത്രിക്ക് ചുറ്റും ഉപദേശകരുടെ പ്രളയമായത് കൊണ്ടാകാം എന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ആ ഓര്‍മ വന്നത്. എനിക്കാരും ഉ പദേശിച്ച് തരേണ്ട കാര്യമില്ല. കൃത്യമായി പറയേണ്ടത് പറയുക തന്നെ ചെയ്യും.

13 ദുരന്ത നിവാരണ ഫണ്ട് ചിലവഴിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് വേവലാതി വേണ്ടാ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഓഖി ഫണ്ട് ചിലവഴിച്ചത് കാണുമ്പോള്‍ എങ്ങിനെ വേവലാതിപ്പെടാതിരിക്കും.

14. ജനങ്ങള്‍ ഒത്തൊരമയോടെ ഏക മനസോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹകരിക്കുമ്പോള്‍ ആ തുക പാഴാകരുത് എന്ന് പറയുന്നത് എ്ങ്ങിനെ വേവലാതിയാകും. ജനങ്ങളുടെ വിയര്‍പ്പിന്റെ ഓഹരിയാണ് സര്‍ക്കാര്‍ അത് മറക്കുരുത്.

മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയെന്ന് പറഞ്ഞ ആനുകൂല്യങ്ങളൊന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇനിയും കിട്ടിയിട്ടില്ല ഉദാഹരണങ്ങള്‍ താഴെ

1.മൈറൈന്‍ ആംബുലന്‍സിന് 7.36 കോടി രൂപ ചിലാവാക്കുകയോ ഉത്തരവാക്കുകയോ ചെയ്തുവെന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷ ടെണ്ടര്‍ പോലും വിളിച്ചിട്ടില്ല.

2..റെസ്‌ക്യു സക്വാഡിനായി 7.15 കോടി രൂപ ചിലവാക്കുകയോ ഉത്തരവിറക്കുകയോ ചെയ്തതാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നു. പക്ഷെ ഒരു ഉത്തരവും ഉണ്ടായിട്ടില്ല.

3..കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസത്തിന് 13.92 കോടി രൂപ ചിലവാക്കിയതായി പറയുന്നു. ആര്‍ക്കും കിട്ടിയിട്ടില്ല

4.ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മിക്കാന് 7.62 കോടി രൂപ ചിലവാക്കിയതായി മുഖ്യമന്ത്രി പറയുന്നു. ഒന്നുംകൊടത്തിട്ടില്ല

5.വീടുകളുടെ അറ്റകൂറ്റപ്പണിക്ക് 2.02 കോടി രൂപ നല്‍കിയതോ ഉത്തരവായതായോ പറയുന്നുണ്ടെങ്കിലും ഒന്നും കിട്ടിയില്ല

6..മല്‍സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കുക. മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കുക തുടങ്ങിയ കുറെ അധികം വാഗ്ദാനങ്ങളും ഇതുവരെ നടപ്പാകാതെ കിടക്കന്നു.

7. കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസ 13.92 കോടി രൂപ ചിലവാക്കിയതായി പറയുന്നു. ഒന്നും കിട്ടിയില്ല.

ഇതുവരെ നല്‍കിയത്.

1. മരണപ്പെട്ടവര്‍ക്കും കാണാതയാവരുടെയും ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം കിട്ടി.

2. 143 പേര്‍ക്ക് പതിനായിരം രൂപ വച്ച് നാല് മാസത്തെ ചിലവ് നല്‍കി അതിന് 5.72 കോടി രൂപ കൊടുത്തു.

3. സൗജന്യ റേഷന് വേണ്ടി 8.31 കോടി കൊടുത്തു.

4. ഗുജറാത്ത് ഗോവ കര്‍ണ്ണാടക തമിഴ്‌നാട് എന്നിവടങ്ങില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിച്ചതിന് ചില വായത് 0.31 കോടി രൂപ.

5. അവസാന ഘട്ട തിരിച്ചില്‍ നടത്തിയതിന് 105 ബോട്ടുകള്‍ക്കുള്ള ചിലവ് 2.18 കോടി രൂപ.

6. ഇതു ഒഴികെ മുഖ്യമന്ത്രി അവകാശപ്പെടുന്ന ഒന്നും കിട്ടിയിട്ടില്ല.