Connect with us

More

കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍

Published

on

ലാഹ്‌ലി: ഹരിയാനയെ ഇന്നിങ്‌സിനും എട്ടു റണ്‍സിനും തകര്‍ത്ത് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയില്‍ ബോണസ് പോയിന്റ് സഹിതമുള്ള ജയത്തോടെ ഗുജറാത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം മുന്നേറിയത്. ഒന്നാം ഇന്നിങ്‌സില്‍ കേരളം നേടിയ 389 റണ്‍സ് പിന്തുടര്‍ന്ന ഹരിയാന ആദ്യ ഇന്നിങ്‌സില്‍ 208-നും രണ്ടാം ഇന്നിങ്‌സില്‍ 173-നും പുറത്താവുകയായിരുന്നു. 91 റണ്‍സും രണ്ട് ഇന്നിങ്‌സിലുമായി അഞ്ചു വിക്കറ്റും വീഴ്ത്തിയ ജലജ് സക്‌സേനയാണ് കളിയിലെ കേമന്‍.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 83 എന്ന നിലയിലായിരുന്ന ഹരിയാനയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ 90 റണ്‍സ് വഴങ്ങിയാണ് കേരളം വീഴ്ത്തിയത്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഹരിയാനക്കാര്‍ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും എം.ഡി നിധീഷിന്റെ മൂന്നു വിക്കറ്റ് പ്രകടനം കേരളത്തിന് നിര്‍ണായകമായി.

നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഹരിയാനയുടെ പ്രതീക്ഷ മുഴുവനും രജത് പലിവാല്‍ – അമിത് മിശ്ര സഖ്യത്തിലായിരുന്നു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരെയും മടക്കി ജലജ് സക്‌സേനയും നിധീഷും കേരളത്തിന് മേല്‍ക്കൈ നല്‍കി. സ്‌കോര്‍ 119-ല്‍ നില്‍ക്കെ രജത് പലിവാലിനെ (34) മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ച് ജലജ് സക്‌സേനയാണ് വഴിത്തിരിവുണ്ടാക്കിയത്. തൊട്ടുപിന്നാലെ ക്യാപ്ടന്‍ അമിത് മിശ്രയെ (40) നിധീഷിന്റെ പന്തില്‍ സച്ചിന്‍ ബേബി പിടികൂടിയതോടെ പൂര്‍ണമായും കേരളത്തിന്റെ വരുതിയിലായി. ഒമ്പതാം നമ്പറിലിറങ്ങിയ പൂനിഷ് മേത്ത (32 നോട്ടൗട്ട്) ചെറുത്തു നിന്നെങ്കിലും മറ്റു ബാറ്റ്‌സ്മാന്മാരെ പുറത്താക്കി കേരളം ലക്ഷ്യത്തിലെത്തി. പൂനിഷിന് ആവശ്യമായ പിന്തുണ നല്‍കാന്‍ വാലറ്റത്ത് ഹര്‍ഷദ് പട്ടേല്‍ (1), അജിത് ചഹാല്‍ (12), ആശിഷ് ഹൂഡ (5) എന്നിവര്‍ക്കായില്ല.രണ്ടാം ഇന്നിങ്‌സില്‍ ജലജ് സക്‌സേനയും നിധീഷും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ടു പേരെ പുറത്താക്കി. സന്ദീപ് വാര്യര്‍, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

kerala

സുഗന്ധഗിരി മരംമുറിക്കല്‍ കേസ്: മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്

Published

on

വയനാട്: സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ നടപടി സ്വീകരിച്ചു. ഡിഎഫ്ഒ അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് നിലവില്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി വനം കൊള്ളയടിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 20 മരം മുറിക്കാന്‍ സര്‍ക്കാര്‍ നേരെത്ത പെര്‍മിറ്റ് നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. വകുപ്പ് തല അന്വോഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിപ്പിച്ചു കൊടുക്കാന്‍ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് ഈ വന്‍ കൊള്ള നടന്നത്. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച്ച വരുത്തി,മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങിയില്ല എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തല്‍.

ഡിഎഫ്ഒ എം.ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ബീരാന്‍ക്കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

Trending