Culture

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

By chandrika

June 20, 2019

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ബസ് െ്രെഡവര്‍ പിടിയിലായി. ബസ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ്‌നാട്ടുകാരിയാണ് പരാതിക്കാരി. ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. നേരത്തെ, ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം വിവാദായിരുന്നു.