തിരുവനന്തപുരം: പതിനാലുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ നേതാവ് ഒളിവില്‍. സി.പി.ഐയുടെ പോഷകസംഘടനയായ പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്റെ ജില്ലാനേതാവിനെയാണ് പൊലീസ് തിരയുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളിപ്പോള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മാതാവാണ് പീഡന പരാതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറാണ് കേസന്വേഷിക്കുന്നത്.

ഏറെ നാളുകളായി പീഡനത്തിന് ഇരയാകുന്നതായി സ്‌കൂളിലെ അധ്യാപകരോട് കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇയാള്‍ മാതാവ് വീട്ടുജോലികള്‍ക്കായി പുറത്തുപോകുന്ന സമയത്ത് വീട്ടിലെത്തിയായിരുന്നു പീഡിപ്പിച്ചിരുന്നത്. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നെങ്കിലും അയല്‍വാസിയായതിനാല്‍ സമീപവീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല.