ഡല്‍ഹി: മാര്‍ച്ച് ഏപ്രില്‍ കാലയളവില്‍ 100, 10,5 രൂപ നോട്ടുകള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക്. പഴയ സീരിസിലുള്ള നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു പ്രചാരണം. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ട്വറ്ററിലൂടെ വ്യക്തമാക്കി.

പഴയ സീരിസിലുള്ള നൂറ്, 10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നു എന്നതായിരുന്നു പ്രചാരണം. മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു.

2019ല്‍ 10,50,100, 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.