ന്യൂഡല്‍ഹി: നൂറ് രൂപയുടെ പുതിയ കന്‍സി നോട്ട് പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഒരു മാസത്തിനകം നോട്ട് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വയലറ്റ് നിറത്തിലായിരിക്കും പുതിയ നോട്ട് പുറത്തിറങ്ങുക. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വാവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രമാണ് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യുക.

മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസ്സില്‍ നോട്ടിന്റെ അച്ചടി തുടങ്ങി. സൂക്ഷമമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയതാണ് പുതിയ നൂറ് രൂപ നോട്ട്. പഴയ നൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കാതെയാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുക.