ഡല്‍ഹി: സാങ്കേതികമായി ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തല്‍. നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കും.

വില്പനയില്‍ ഇടിവുണ്ടായപ്പോഴും കമ്പനികള്‍ ലാഭം ഉയര്‍ത്തിയത് പ്രവര്‍ത്തന ചെലവ് വന്‍തോതില്‍ കുറച്ചതുകൊണ്ടാണെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. വാഹന വില്പന മുതല്‍ ബാങ്കിങ് മേഖലയിലെ ചലനങ്ങള്‍വരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്.
കമ്പനികള്‍ക്ക് മുന്നേറ്റം നിലനിര്‍ത്താനായാല്‍ ഒക്ടോബര്‍ഡിസംബര്‍ പാദത്തില്‍ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.