More
അപ്രതീക്ഷിതം, നാടകീയം; സുപ്രീം കോടതിക്കു മുന്നിലെ ‘മിഡ്‌നൈറ്റ് റിലീഫ് ഓപ്പറേഷന്‍’

ബാലഗോപാല്‍ ബി നായര്‍
Unprecedented. സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമീപ കാലത്ത് ഈ വാക്ക് അത്ര അന്യമല്ല. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ജഡ്ജിമാരുടെ വാര്‍ത്ത സമ്മേളനത്തിനും കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ അര്‍ദ്ധരാത്രിയിലെ വാദം കേള്‍ക്കലിനെയും ഞങ്ങള്‍ വിശേഷിപ്പിച്ചത് Unprecedented എന്നായിരുന്നു. എന്നാല്‍ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത മറ്റൊരു നിമിഷത്തിന് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കോടതി വാര്‍ത്തകള്‍ കവര്‍ ചെയ്യുന്ന ഞങ്ങളില്‍ ചില മാധ്യമ പ്രവര്‍ത്തകരും, അഭിഭാഷകരും, വിദ്യാര്‍ത്ഥികളുമൊക്കെ സാക്ഷികളായി. പ്രളയക്കെടുതിയില്‍ ആടി ഉലയുന്ന കേരളത്തിന് അഭിമാനവും പ്രചോദനവും ആകുന്ന ചില ചരിത്ര നിമിഷങ്ങള്‍. ഏത് പ്രകൃതി ദുരന്തം പിടിച്ച് കുലിക്കിയാലും കേരളത്തിന് അതിനെ അതിജീവിക്കാനാകുമെന്ന് തെളിയിച്ച നിമിഷങ്ങള്‍.
ചെങ്ങന്നൂരും പന്തളത്തും ചാലക്കുടിയിലും ആലുവയിലും പ്രളയം വിതയ്ക്കുന്ന ദുരിതങ്ങളുടെ കാഴ്ചകള്‍ വാര്‍ത്ത മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടാണ് ലോകത്ത് എമ്പാടുമുള്ള മലയാളികളെ പോലെ സുപ്രീം കോടതിയിലെ പല മലയാളി അഭിഭാഷകരുടെയും ശനിയാഴ്ച ദിവസം ആരംഭിച്ചത്. മലയാളി അഭിഭാഷകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ആയ God’s Own Lawyers ലേക്ക് കരളലിയിക്കുന്ന പ്രളയക്കെടുതിയുടെ ദൃശ്യങ്ങള്‍ പലരും ഫോര്‍വേഡ് ചെയ്യുന്നുണ്ടായിരുന്നു. ചില അഭിഭാഷകര്‍ നാട്ടില്‍ ഉള്ള തങ്ങളുടെ കുടുംബങ്ങളുടെ ദുരിതം വിവരിച്ചു കൊണ്ടിരുന്നു.
പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എന്ത് ചെയ്യാം എന്ന ചര്‍ച്ച ഇതിനിടയില്‍ God’s Own Lawyers യില്‍ ആരംഭിച്ചിരുന്നു. പ്രളയ ബാധിതര്‍ ക്ക് ആയി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത വാര്‍ത്ത ഇതിനിടെ പുറത്ത് വന്നു. സുപ്രീം കോടതി ബാര്‍ അസോസിയേഷന് നല്‍കിയതിന് പുറമെ എന്തെങ്കിലും കാര്യമായ സംഭാവന പ്രളയ ബാധിതര്‍ക്ക് നല്‍കണം എന്ന ആശയം ഇതിനിടെ ഗ്രൂപ്പില്‍ സജീവം ആയി.
സമയം 10. 20. God’s Own Lawyers ല്‍ ഷിനോജ് നാരായണ്‍ (Shane Oj Narain) ഒരു ആശയം പങ്ക് വച്ചു. കേരളത്തിലെ പ്രളയകെടുതി അനുഭവിക്കുന്ന ദുരിത ബാധിതര്‍ക്ക് ആയി വസ്ത്രം, മരുന്ന്, ഭക്ഷണം എന്നിവ അയക്കാം. വ്യോമസേനയുടെ വിമാനത്തില്‍ അത് അയക്കാന്‍ സാധിക്കും എന്നും ഷിനോജ് വ്യക്തമാക്കി. എങ്കില്‍ അതിന്റെ സാധ്യത ആരായണം എന്ന് ചില അഭിഭാഷകര്‍. ഒരു മണിക്കൂറിന് ശേഷം പത്ത് മലയാളി അഭിഭാഷകര്‍ സുപ്രീം കോടതിയിലെ ക്യാന്റീനില്‍ ഒത്ത് കൂടി. Shane Oj Narain, PV Dinesh, Usha Nandini, Biju Raman, Jaimon Andrews, Karthik Ashok, Zulfiker Ali , Marzook Bafakyh, Philip Mathew Thekaekara. ചര്‍ച്ചയുടെ അന്തിമ ഘട്ടത്തില്‍ പതിനൊന്നാമനായി വിഷ്ണു ശര്‍മയും ചേര്‍ന്നു. നേരിട്ട് പങ്കെടുത്തില്ല എങ്കിലും കൊച്ചിയില്‍ നിന്ന് Mohammed Sadique ഉം സജീവം ആയി ഈ ചര്‍ച്ചയില്‍ ടെലിഫോണില്‍ പങ്കെടുത്തു. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ച. വിവിധ ഫോണ്‍ കോളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത് ആണോ അതോ ഡല്‍ഹിയില്‍ നിന്ന് വസ്ത്രം മരുന്ന് ഭക്ഷണം എന്നിവ അയക്കുന്നത് ആണോ നല്ലത് എന്ന നിര്‍ദേശങ്ങളുടെ വ്യത്യസ്ത വശങ്ങളെ കുറിച്ച് ഗഹനമായ ചര്‍ച്ച. ഒടുവില്‍ സാധനങ്ങള്‍ കയറ്റി അയക്കാം എന്ന് തീരുമാനം.
രണ്ടോ മൂന്നോ ട്രക്ക് മുഴുവന്‍ സാധനങ്ങള്‍ കയറ്റി അയക്കുക എന്നായിരുന്നു ലക്ഷ്യം. എന്നാല്‍ അതിനുള്ള സാധനങ്ങള്‍ എങ്ങനെ ലഭിക്കും ? എവിടെ വച്ച് സാധനങ്ങള്‍ ശേഖരിക്കും ? ഇതായി അടുത്ത വിഷയം. സീനിയര്‍ അഭിഭാഷകരില്‍ നിന്ന് ഉള്‍പ്പടെ സംഭാവന സ്വീകരിച്ച് സാധനങ്ങള്‍ വാങ്ങിയും, കുറച്ച് സാധനങ്ങള്‍ അല്ലാതെ സ്വീകരിക്കുകയും ചെയ്യാം എന്ന തീരുമാനം. സാധനങ്ങള്‍ കൈമാറാന്‍ താത്പര്യം ഉള്ളവരോട് സുപ്രീം കോടതിക്ക് മുന്നില്‍ ഉള്ള കിറശമി ഘമം കിേെശൗേലേ ന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്യാം എന്നും തീരുമാനിച്ചു. ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ സജ്ജീവം ആയ കോടതി കവര്‍ ചെയ്യുന്ന മാധ്യമ സുഹൃത്തുക്കളുടെ സേവനം ഉപയോഗിക്കാനും അഭിഭാഷകരുടെ ആ യോഗം തീരുമാനിച്ചു. അങ്ങനെ 1.10 ന് ഉഷ നന്ദിനി വിളിക്കുബോള്‍ മുതലാണ് ഞാന്‍ ഈ ഓപ്പറേഷനില്‍ ഞാന്‍ പങ്കാളി ആകുന്നത്. പിന്നീട് ഇന്ന് പുലര്‍ച്ചെ 1 മണി വരെ മനസ്സും ശരീരവും ഒക്കെ അഭിഭാഷക കൂട്ടായ്മയ്ക്ക് ഒപ്പം ആയിരുന്നു.
collection point നെ കുറിച്ച് പരമാവധി പേരില്‍ വിവരം എത്തിക്കുക. അതായിരുന്നു എന്റെ ചുമതല. ഇതേ ചുമതല ഉണ്ടായിരുന്ന മറ്റ് രണ്ട് പേര് കൂടി ഉണ്ടായിരുന്നു M Unni Krishnan നും
Murali Krishnan നും . ഒരു മണിക്കൂറിന് ശേഷം Ananthakrishnan നും ഞങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നു ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവ ആയിരുന്നു ഞങ്ങളുടെ ടൂള്‍. പാര്‍ലമെന്റും, രാഷ്ട്രപതി ഭവനും കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള കെട്ടിട സമുച്ചയങ്ങളില്‍ ഒന്നാണ് സുപ്രീം കോടതി. അതിന് മുന്നില്‍ പ്രകടനങ്ങളോ, കൂട്ടം കൂടി നില്‍ക്കാനോ ഒന്നും പോലീസ് സമ്മതിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളിക്കുള്ള സാധനങ്ങള്‍ അവിടെ വച്ച് ശേഖരിക്കും എന്ന് ഉഷ അറിയിച്ചപ്പോള്‍, ഒരു മുന്‍ വിധി മനസ്സില്‍ ഉണ്ടായി. അധികം ജന പങ്കാളിത്തം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാത്തത് കാരണം ആകും B high securtiy zone  collection point വച്ചത്. പക്ഷേ മണിക്കൂറുകള്‍ക്ക് അകം എന്റെ മുന്‍ വിധി ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് വീണു. ആറു മണിക്ക് ശേഷം ആള്‍ക്കാരുടെ ഒഴുക്ക് ആയിരുന്നു ഈ collection point ലേക്ക്.
സമയം 7.10 ജസ്റ്റിസ് കുര്യന്‍ ജോസഫ് Indian Law Institute ന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തുന്നു. കൈയില്‍ ഉണ്ടായിരുന്ന ഒരു വെള്ള കവര്‍ ഉഷ നന്ദിനിക്ക് കൈമാറി. തന്റെയും ജസ്റ്റിസ് കെ എം ജോസഫിന്റെയും സംഭാവനകള്‍ എന്ന് അറിയിക്കുന്നു. സംഭാവന നല്‍കി collection point ഉം കണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് മടങ്ങും എന്ന് കരുതിയവര്‍ക്ക് തെറ്റി. ആരും പറയാതെ ജസ്റ്റിസ് കുര്യന്‍ ജോസഫ് സാധനങ്ങള്‍ തരം തിരിക്കുന്ന സ്ഥലത്ത് എത്തി വോളന്റീയര്‍മാര്‍ക്ക് ഒപ്പം കൂടി. അവരില്‍ ഒരാള്‍ ആയി. യുവ അഭിഭാഷകര്‍ക്ക് ഒക്കെ അത്ഭുതം. സുപ്രീം കോടതി കൊളീജിയത്തിലെ ഒരു ജഡ്ജിക്ക് ഒപ്പം നിന്ന് ജോലി ചെയ്യാന്‍ കഴിയുക എന്നത് അവരില്‍ പലര്‍ക്കും സ്വപ്നം കാണാന്‍ കഴിയുന്നതിലും അപ്പുറം ആയിരുന്നു.
ജസ്റ്റിസ് കുര്യന്‍ ജോസഫ് collection point ല്‍ സജ്ജീവം ആകുന്ന വിഡിയോയും ഫോട്ടോകളും ഒക്കെ ഇതിനിടയില്‍ സമൂഹ മാധ്യമങ്ങളില്‍ വയറല്‍ ആയി. ഇതോടെ സുപ്രീം കോടതിയുടെ മുന്നിലെ collection point ലേക്ക് സാധനങ്ങളും ആയി എത്തുന്നവരുടെ എണ്ണം പതിമടങ്ങ് ആയി. ജസ്റ്റിസ് ജോസഫിന്റെ സുപ്രധാനം ആയ ചില ‘റൂളിംഗുകളും’ ഇതിന് ഇടയില്‍ ഉണ്ടായി. പഴയ വസ്ത്രങ്ങള്‍ കേരളത്തിലേക്ക് അയക്കേണ്ട. പുതിയ വസ്ത്രങ്ങള്‍ മാത്രം അയച്ചാല്‍ മതി. പഴയ വസ്ത്രങ്ങള്‍ കൊണ്ട് വരുന്നവരോട് ഒന്നുകില്‍ തിരികെ കൊണ്ട് പോകാന്‍ പറയുക. കൊണ്ട് പോകാന്‍ താത്പര്യം ഇല്ലാത്തവരില്‍ നിന്ന് അവ ശേഖരിച്ച് വയ്ക്കുക. അതില്‍ നല്ലത് ഡല്‍ഹിയിലെ ഏതെങ്കിലും അനാഥാലയത്തിന് കൈമാറാം. ജസ്റ്റിസ് ജോസഫിന്റെ ഈ റൂളിങ് മേല്‍ അപ്പീല്‍ ഇല്ലായിരുന്നു.
ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീം കോടതിയില്‍ എത്തിയ ദിവസം മുതല്‍ അദ്ദേഹത്തിന്റെ പല സുപ്രധാന വിധികളും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുണ്ട്. എന്നാല്‍ ജീവിതത്തിന്റെ ആദ്യമായി അദ്ദേഹത്തിന്റെ ഒരു റൂളിംഗ് എനിക്കും ലഭിച്ചു. ഏതാണ്ട് എട്ടര ആയപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ചു ‘ഇനി ഭക്ഷണ സാധനങ്ങള്‍ കൊണ്ട് വരേണ്ടതില്ല എന്ന് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. മരുന്നുകള്‍, നാഫ് കിനുകള്‍, ബ്ലീച്ചിങ് പൗഡറുകള്‍, എന്നിവ പരമാവധി കൊണ്ട് വരാന്‍ പറയണം’. രീഹഹലരശേീി ുീശി േല്‍ എത്തിയ ഓരോ ഭക്ഷണ സാധനത്തിന്റെയും ഗുണ നിലവാരം ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തിപരമായി തന്നെ ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു. ഒരു വ്യക്തി കൊണ്ട് വന്ന ബ്രെഡിന്റെ എക്‌സ്പയറി ഡേറ്റ് രണ്ട് ദിവസത്തിനുള്ളില്‍ കഴിയുന്നത് ആണെന്ന് കണ്ടെത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിര്‍ദേശം ഇങ്ങനെ. ‘ഇത് അയക്കേണ്ട’.
collection point ല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഏറ്റവും പരിചയ സമ്പന്നനും ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരുന്നു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ പ്രളയ കെടുതിയില്‍ രക്ഷപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കിയത് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ്. അക്കാലത്ത് ജസ്റ്റിസ് കുര്യന്‍ ജോസഫ് കേരള സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും സുരേഷ് കുറുപ്പ് യൂണിയന്‍ പ്രസിഡന്റും ആയിരുന്നു. അന്നും ഇത് പോലെ ഉറക്കം ഇല്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കാര്യം ജസ്റ്റിസ് ജോസഫ് ഇന്നലെ അനുസ്മരിച്ചു. മറ്റ് ആരെക്കാളും ദുരിത ബാധിതരുടെ വിഷമം ഈ ന്യായാധിപന് മനസിലാകാന്‍ കാരണം ദുരന്ത മുഖത്ത് നേരിട്ട് പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ അനുഭവ പരിചയം ആകും.
സമയം പുരോഗമിക്കും തോറും collection point ല്‍ ചില പ്രതിസന്ധികളും ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. സാധനങ്ങള്‍ തരം തിരിക്കാനും പായ്ക്ക് ചെയ്യാനും കൂടുതല്‍ വോളന്റീയര്‍മാരെ ആവശ്യം ആയി വന്നു. ട്വിറ്ററിലും ഫേസ് ബുക്കിലും ഞാനും മുരളിയും ഒരു പോസ്റ്റ് ഇട്ടു. ഉണ്ണി ഒരു ഫേസ് ബുക്ക് ലൈവ് വും ചെയ്തു. ജാമിയ മില്ലയ, ജെ എന്‍ യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, സെന്റ് സ്റ്റീഫന്‍സ് തുടങ്ങി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തി. ഇതിന് പുറമെ ചില സന്നദ്ധ സംഘടന പ്രവര്‍ത്തകരും വ്യകതികളും ഒക്കെ എത്തി. ഇതിനിടെ ജജ്ജാര്‍ ജില്ല മജിസ്‌ട്രേറ്റ് അയച്ച ഒരു വാഹനം നിറയെ സാധനങ്ങള്‍ സുപ്രീം കോടതിക്ക് മുന്നില്‍ എത്തി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി വിക്രാന്ദ് യാദവും ഈ സമയം എല്ലാം ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ ജീവനക്കാരുടെ സേവനവും വിക്രാന്ത് ഉറപ്പ് വരുത്തിയിരുന്നു.
രാത്രി 12 മണി വരെ മാത്രമേ സാധനങ്ങള്‍ സ്വീകരിക്കുക ഉള്ളു എന്ന് അറിയിച്ചിരുന്നു എങ്കിലും, അതിന് ശേഷവും നിരവധി പേര് മരുന്നും വസ്ത്രങ്ങളും ആയി സുപ്രീം കോടതിക്ക് മുന്നില്‍ എത്തി കൊണ്ട് ഇരുന്നു. ഒടുവില്‍ 12.50 ഓടെ എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്ത് വാഹനങ്ങളില്‍ കയറ്റി. എട്ട് ട്രക്കുകള്‍ മുഴുവന്‍ സാധനങ്ങള്‍ കയറ്റി. അതില്‍ ഒരു ട്രക്ക് മുഴുവന്‍ മരുന്നും നാപ്കിനുകളും മാത്രം. ഒരു മണിക്ക് എല്ലാ വാഹനങ്ങളും ഹിന്‍ഡണ്‍ എയര്‍ ബേസിലേക്ക് യാത്ര ആകാന്‍ തയ്യാര്‍ ആയതിന് ശേഷം മാത്രം ആണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീം കോടതിക്ക് മുന്നില്‍ നിന്ന് യാത്ര ആയുള്ളൂ. അതും എല്ലാവരോടും നന്ദി പറഞ്ഞ ശേഷം. collection point ല്‍ ഉണ്ടായിരുന്ന ആറ് മണിക്കൂറില്‍ ഒരിക്കല്‍ പോലും ജസ്റ്റിസ് കുര്യന്‍ ജോസഫ് വെറുതെ ഇരിക്കുന്നത് കണ്ടിരുന്നില്ല. ഈ ന്യായാധിപനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.
രണ്ടോ മൂന്നോ ട്രക്ക് സാധനം എന്ന ലക്ഷ്യം ആണ് 8 ട്രക്ക് സാധനങ്ങളിലേക്ക് എത്തിയത്. ഒന്നേ കാല്‍ മണിക്ക് ഈ വാഹനങ്ങള്‍ ഹിന്‍ഡന്‍ എയര്‍ ബേസിലേക്ക് ലക്ഷ്യം വച്ച് യാത്ര ആയപ്പോള്‍ ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു. ഹിന്‍ഡന്‍ എയര്‍ ബേസില്‍ നടന്ന കാര്യങ്ങളെ സംബന്ധിച്ച് അവിടെ പോയവര്‍ വിശദീകരിക്കുന്നത് ആകും. പക്ഷേ ഡല്‍ഹി പോലീസ് നല്‍കിയ സഹായത്തെ കുറിച്ച് ഇവിടെ രണ്ട് വാക്ക് പറയാതെ ഇരിക്കാന്‍ കഴിയില്ല. ഹിന്‍ഡന്‍ എയര്‍ ബേസ് വരെ ഒരു തടസ്സവും ഉണ്ടാകാതിരിക്കാന്‍ ഈ വാഹന വ്യൂഹത്തിന് പോലീസ് എസ്‌കോര്‍ട്ട് നല്‍കിയതിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.
ഒരു കാര്യം ഉറപ്പാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വലിയ സംഘടന സംവിധാനം ഒന്നും വേണ്ട. പ്രവര്‍ത്തിക്കാന്‍ മനസ്സ് ഉള്ള ചിലര്‍ മുന്നിട്ട് ഇറങ്ങിയാല്‍ മതി. അവര്‍ക്ക് ഒപ്പം ആള്‍ക്കാര്‍ ചേര്‍ന്നോളും. സമൂഹ മാധ്യമങ്ങളുടെയും മറ്റും സാധ്യത പൂര്‍ണ്ണമായും ഉപയോഗിക്കുക. ഇന്നലെ collection point ല്‍ എത്തിയ പലരും മലയാളികള്‍ അല്ല. കേരളത്തിനെ സഹായിക്കാന്‍ എല്ലാവരും തയ്യാര്‍ ആണ്.
Unprecedented. എന്ന് വിശേഷിപ്പിച്ചാണ് ഞാന്‍ ഈ പോസ്റ്റ് ആരംഭിച്ചത്. എന്ത് കൊണ്ട് Unprecedented. എന്ന് വിശേഷിപ്പിച്ചു എന്ന് വിശദീകരിച്ച് കൊണ്ട് നിറുത്താം. ഇത് പോലെ ഒരു കൂട്ടായ്മ ഇത്ര ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ ഇത് പോലെ ഒരു ദുരിതാശ്വാസ പ്രവര്‍ത്തനം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഡല്‍ഹിയിലെ ഹൈസെക്യുരിറ്റി സോണില്‍ ഇത് പോലെ ഒരു കൂട്ടം ആള്‍ക്കാര്‍ അസമയത്ത് കൂടുന്നതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കുന്നതും ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യം. ഈ രണ്ട് വസ്തുതകളോടും ചിലര്‍ക്ക് വ്യത്യസ്ത അഭിപ്രായം കാണുമായിരിക്കും. എന്നാല്‍ ആരും തര്‍ക്കിക്കാത്ത ഒരു വസ്തുത ഉണ്ട്. സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി ആറ് മണിക്കൂറോളം സമയം പ്രോട്ടോകോളുകള്‍ മാറ്റി വച്ച് ഒരു ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക. അതും രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ. ഇതിനെ Unprecedented എന്ന് അല്ലാതെ എന്താണ് വിശേഷിപ്പിക്കുക ?
തമ്മില്‍ തമ്മില്‍ പോലും അറിയാത്ത ഒരു കൂട്ടം ആള്‍ക്കാരുടെ പ്രയത്‌നം ആണ് ഈ വിജയത്തിന് പിന്നില്‍. എല്ലാവര്ക്കും നന്ദി. ഇനിയും നമ്മുക്ക് കൈകോര്‍ക്കാം. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍.
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
-
kerala3 days ago
‘ഖാംനഈ എന്ന യോദ്ധാവിന്റെ നേതൃത്വത്തിന് പിന്നിൽ ഉറച്ചുനിന്നു, ഇസ്രായേലിന് ഇറാനിൽ ചുവട് പിഴച്ചു’: മുനവ്വറലി ശിഹാബ് തങ്ങൾ