Connect with us

Culture

സംവരണം: സാമൂഹ്യ നീതിയുടെ ഏകകം

Published

on

ടി.പി.എം. ബഷീര്‍

ഇന്ത്യന്‍ സാമൂഹികാവസ്ഥ പൂര്‍ണമായും ജാതീയമാണ്. ഈ ജാത്യാധിഷ്ഠിത സമൂഹത്തില്‍ ഭൂരിപക്ഷ മതമായി പരിഗണിക്കുന്നത് ഹിന്ദുമതത്തേയാണ്. വര്‍ണാശ്രമ ധര്‍മ്മത്തിന്റെയും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെയും അടിത്തറയിലാണ് ഹിന്ദുമതം രൂപപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുമതത്തിന്റെ ഭൂരിപക്ഷ നിര്‍ണയത്തില്‍ ശാസ്ത്രീയമോ, സാമൂഹികമോ ആയ പിന്‍ബലമില്ല. കാരണം സ്വയം ഹിന്ദുവായി അംഗീകരിച്ചിട്ടില്ലാത്ത ദലിതുകളെയും ആദിവാസികളെയും ചേര്‍ത്തുവെച്ചാണ് ഈനിര്‍ണയം. ഈ സമൂഹങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഹിന്ദു കേവലം ബ്രാഹ്മണ്യമതമായി. കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ ദ്വിജന്മാരുടെ മതമായി മാറും.
മറ്റൊരര്‍ത്ഥത്തില്‍ ഹിന്ദുമതത്തെ വര്‍ണാടിസ്ഥാനത്തില്‍ വിഭജിച്ചാല്‍ ബഹുഭൂരിപക്ഷം അവര്‍ണരാണെന്നും വളരെ ചെറിയ ന്യൂനപക്ഷമാണ് സവര്‍ണരെന്നും കണ്ടെത്താനാവും. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 15 ശതമാനം മാത്രം വരുന്ന ഈ സവര്‍ണവര്‍ഗമാണ് മുസ്‌ലിം ക്രൈസ്തവ-ബൗദ്ധ-ജൈന വിഭാഗങ്ങളും, പട്ടികജാതി-പട്ടികവര്‍ഗ- ആദിവാസി വിഭാഗങ്ങളുമടങ്ങുന്ന 85 ശതമാനത്തെ നൂറ്റാണ്ടുകളായി അടക്കി ഭരിക്കുന്നത്. ഈ സാമൂഹികാവസ്ഥയിലേക്കാണ് സംവരണം ചൂടേറിയ ചിന്തയായി കടന്നുവരുന്നത്.
ഭിന്നമതങ്ങളുടെയും ദര്‍ശനങ്ങളുടെയും സംസ്‌കൃതികളുടെയും സമുച്ചയമായ ഇന്ത്യയില്‍ ഒരു പ്രത്യേക മതത്തിനോ, ദര്‍ശനത്തിനോ, സംസ്‌കൃതിക്കോ ഭൂരിപക്ഷത്തിന്റെ പേരില്‍ ആധിപത്യം പുലര്‍ത്താനാവില്ല. ഇന്ത്യയുടെ മതേതര ജനാധിപത്യത്തിന്റെ സവിശേഷതകൊണ്ടാണത്. എന്നാല്‍ രാഷ്ട്രത്തിന്റെ മര്‍മ്മപ്രധാന കേന്ദ്രങ്ങളില്‍ അധീശത്വം പുലര്‍ത്താനും തങ്ങളുടെ ആധിപത്യം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും സവര്‍ണവര്‍ഗത്തിന് സാധ്യമായി എന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷമെങ്കിലും ഈ സവര്‍ണലോബി എത്ര ശക്തമാണെന്ന് ഇത് തെളിയിക്കുന്നു.

ജാതികളും ഉപജാതികളും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ജാതീയമായ അസമത്വങ്ങള്‍ ആഴത്തില്‍ വേരുറച്ചിരിക്കുന്നു. തദ്ഫലമായി മാരകമായ സാമൂഹിക പിന്നാക്കാവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. സാമൂഹിക പിന്നാക്കാവസ്ഥയുടെ ഇരകളായ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും ജന്മനാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ യാതൊരു പങ്കുമില്ലെന്ന് വരുന്നത് ആശാസ്യമല്ല. രാജ്യത്തെ 85 ശതമാനം ജനത അധികാരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരായും 15 ശതമാനം പേര്‍ സര്‍വാധികാരങ്ങളും കയ്യടക്കിയവരായും കഴിയുന്ന ഒരു രാഷ്ട്രത്തിലെ പൗരന്മാര്‍ക്കിടയില്‍ ഇവ്വിധം അസന്തുലിതത്വം നിലനില്‍ക്കുന്ന ഈ സാമൂഹിക അവസ്ഥക്ക് ശരിയായ പരിഹാരം എന്ന നിലയിലാണ് സംവരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

സംവരണത്തിന്റെ സാമൂഹികമാനം

സാമൂഹിക നീതിയുടെ ഏകകമാണ് സംവരണം. അസമത്വത്തിന്റെ അഭിശപ്തതയും അവഗണനയുടെ നൈരന്തര്യവും പേറുന്ന ജനസമൂഹത്തിന്റെ സാന്നിധ്യം ഒരു രാഷ്ട്രത്തിന്റെയും പുരോഗതിക്ക് അനുഗുണമാവില്ല. രാഷ്ട്രപുരോഗതി പൗരന്മാരുടെ ഉന്നമനത്തിലൂടെയാണ് സാധ്യമാവുന്നത്. പൗരന്മാര്‍ക്കിടയില്‍ അസമത്വവും അവഗണനയും നിലനില്‍ക്കവെ ഏത് പുരോഗതിയും കേവലം ഉപരിപ്ലവമായിരിക്കും. അതുകൊണ്ട് രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിയും ആരോഗ്യകരമായ നിലനില്‍പ്പും യാഥാര്‍ത്ഥ്യമാവാന്‍ പൗരന്മാര്‍ക്കിടയില്‍ അവസര സമത്വവും സാമൂഹിക നീതിയും പുലരണം. ഈ വിശാലമായ കാഴ്ചപ്പാടോടെയാണ് രാഷ്ട്രശില്‍പികള്‍ സംവരണം എന്ന ആശയം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ ഭരണഘടന പ്രത്യേക സാഹചര്യങ്ങളിലും വ്യവസ്ഥകള്‍ക്ക് വിധേയമായും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേകാവകാശമാണ് സംവരണം. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വികലവും നീതിരഹിതവുമായ സാമൂഹിക വ്യവസ്ഥിതി സൃഷ്ടിച്ച അസമത്വങ്ങളുടെ ഫലമായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേക പരിഗണനയും പരിരക്ഷയും നല്‍കി ഇതര സമൂഹങ്ങളോടൊപ്പം ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള ഭരണഘടനാദത്തമായ ഉപാധിയാണ് സംവരണം.

ഭരണഘടനയുടെ 15, 16 വകുപ്പുകളും 1951-ല്‍ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ട 15(എ), 16(എ) ഉപവകുപ്പുകളും സംവരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.
15(എ): ഈ അനുഛേദത്തിലോ, 28-ാം അനുഛേദത്തിലെ 2-ാം ഖണ്ഡത്തിലോ ഉള്ള യാതൊന്നും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ട പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടിയോ പട്ടികജാതികള്‍ക്കും പട്ടികഗോത്ര വര്‍ഗങ്ങള്‍ക്കും വേണ്ടിയോ ഏതെങ്കിലും പ്രത്യേക വ്യവസ്ഥയുണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയാവതല്ല.

16(എ): ഈ അനുഛേദത്തിലെ യാതൊന്നും രാഷ്ട്രത്തിന്റെ അഭിപ്രായത്തില്‍ രാഷ്ട്രത്തിന്റെ കീഴിലുള്ള സര്‍വീസുകളില്‍ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തില്‍ പൗരന്മാര്‍ക്ക് നിയമനങ്ങളും തസ്തികകളും സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥയുണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയാവതല്ല.
നിയമത്തിന്റെയും പൊതുകാര്യങ്ങളുടെയും മുമ്പില്‍ എല്ലാവര്‍ക്കും സമത്വം വിഭാവനം ചെയ്യുന്ന 15-ാം വകുപ്പിനും, സ്റ്റേറ്റിന്റെ കീഴിലുള്ള തൊഴിലാളികളില്‍ അവസര സമത്വം വിഭാവനം ചെയ്യുന്നതും മത ജാതി പരിഗണനകള്‍ക്ക് വിധേയമായി വിവേചനം നിരോധിക്കുന്നതുമായ 16-ാം വകുപ്പിനും പ്രത്യേകം ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടുതന്നെ സംവരണത്തിന്റെ പ്രാധാന്യം ഭരണഘടന വ്യക്തമാക്കുന്നു.

ഭരണഘടനാദത്തമായ ഈ അവകാശത്തെയാണ് സവര്‍ണശക്തികള്‍ തള്ളിപ്പറയുന്നത്. പിന്നാക്കാവസ്ഥയുടെ ഭാണ്ഡം പേറുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടനയിലൂടെ വ്യവസ്ഥ ചെയ്യപ്പെട്ട സംവരണം ഔദാര്യമായാണ് സവര്‍ണവര്‍ഗം കാണുന്നത്. കേവലം ഉദ്യോഗലബ്ധിക്കുള്ള ഉപാധിയായി സംവരണത്തെ കാണുന്നവരുണ്ട്. മറ്റു ചിലര്‍ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നല്‍കാന്‍ ശ്രമിക്കുന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമാണ് സംവരണത്തിന്റെ ലക്ഷ്യമെന്നാണ് ഇക്കൂട്ടരുടെ ധാരണ. ഇത് സംവരണത്തിന്റെ ലക്ഷ്യത്തെ അടിസ്ഥാനപരമായി തകര്‍ക്കുന്നതാണ്. ഇപ്പറഞ്ഞതില്‍ നിന്നൊക്കെ ഭിന്നമായി വിശാലവും മാനുഷികവുമായ സാമൂഹികമാനം സംവരണത്തിനുണ്ട്.

അധികാര പങ്കാളിത്തത്തിലേക്കുള്ള നിയമവിധേയമായ മാര്‍ഗമാണ് സംവരണം. നിയമനിര്‍മ്മാണവും നിര്‍വഹണവും ചേര്‍ന്നതാണ് അധികാരം. നിയമനിര്‍മ്മാണ സഭകളില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന മുസ്‌ലിം സംവരണം പിന്നീട് സ്വതന്ത്ര ഇന്ത്യയില്‍ നിഷേധിക്കപ്പെടുകയാണുണ്ടായത്. എങ്കിലും രാഷ്ട്രീയ സ്വയം ശാക്തീകരണത്തിലൂടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ മാര്‍ഗങ്ങളുണ്ട്. സ്വയം ശാക്തീകരണത്തിലൂടെയും ന്യൂനപക്ഷ പിന്നാക്ക ദലിത് ഐക്യത്തിലൂടെയും അത് സാധ്യമാക്കാം.
എന്നാല്‍ അധികാര നിര്‍വഹണത്തില്‍ അഥവാ ഉദ്യോഗ മേഖലയില്‍ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസ സാമൂഹിക വളര്‍ച്ചയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഈ രംഗത്ത് നിലനില്‍ക്കുന്ന കടുത്ത പിന്നാക്കാവസ്ഥ ഈ മേഖലയില്‍ അവസര നിഷേധത്തിന് കാരണമാവുന്നു. രാഷ്ട്രീയാധികാരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും അവഗണനയുടെ നൈരന്തര്യം അനുഭവിക്കുകയും ചെയ്യുന്ന ജനസഞ്ചയത്തില്‍ അധമചിന്തയും അപകര്‍ഷതാബോധവും രൂപപ്പെടുന്നത് തടയുകയും അവരെ രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കുകയും ചെയ്യുക എന്ന സാമൂഹിക ദൗത്യമാണ് സംവരണത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്.

പ്രക്ഷോഭങ്ങള്‍

സംവരണാവകാശത്തിനു വേണ്ടി നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. 1891-ല്‍ നടന്ന മലയാളി മെമ്മോറിയല്‍ അഥവാ തിരുവിതാംകൂര്‍ മെമ്മോറിയല്‍ എന്നറിയപ്പെട്ട പ്രക്ഷോഭം ആദ്യത്തെ സംവരണ സമരമായി കണക്കാക്കുന്നു. തിരുവിതാംകൂര്‍ ഭരണത്തിലും ഉദ്യോഗ മേഖലയിലും പങ്കാളിത്തം നേടുന്നതിനും സിവില്‍ സര്‍വീസില്‍ തമിഴ്-തെലുങ്ക് ബ്രാഹ്മണരുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കുന്നതിനും നായര്‍, ഈഴവ, ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങള്‍ ഒരുമിച്ച് നടത്തിയ പ്രക്ഷോഭമായിരുന്നു അത്. മദിരാശി ഹൈക്കോടതി വക്കീല്‍ ആയിരുന്ന പി.കെ ശങ്കരമേനോന്‍ ആയിരുന്നു നേതൃത്വം. പതിനായിരത്തി മുപ്പത്തെട്ട് പേര്‍ ഒപ്പിട്ട ഭീമഹരജി 1891 ജനുവരി 11ന് തിരുവിതാംകൂര്‍ മഹാരാജാവിന് സമര്‍പ്പിച്ചു. നായര്‍ സമുദായം ഉള്‍പ്പെടെയുള്ള മുന്നോക്കക്കാരും പരദേശി ബ്രാഹ്മണാധിപത്യത്തിനെതിരെ നടത്തിയ പ്രക്ഷോഭം എന്ന സവിശേഷതയും ഇതിനുണ്ട്.
ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവരുടെ സംവരണത്തിനുവേണ്ടി 1896 സെപ്തംബര്‍ മൂന്നിന് നടന്ന പ്രക്ഷോഭമാണ് ഈഴവ മെമ്മോറിയല്‍.

1926-ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പുലയ സമുദായം ഉദ്യോഗ പ്രാതിനിധ്യത്തിന് വേണ്ടി പ്രക്ഷോഭം നയിച്ചു. മലയാളി, ഈഴവ മെമ്മോറിയലുകള്‍ ദലിത് വിഭാഗത്തിനുവേണ്ടി വാദിക്കാതിരുന്നതാണ് ദലിത് വിഭാഗത്തിനുവേണ്ടി രംഗത്തിറങ്ങാന്‍ അയ്യങ്കാളിക്ക് പ്രേരണയായത്.

1932-ല്‍ ജനസംഖ്യാനുപാതിക സംവരണം ആവശ്യപ്പെട്ട് ഈഴവ, ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങള്‍ നടത്തിയ സംഘടിത മുന്നേറ്റമാണ് നിവര്‍ത്തന പ്രക്ഷോഭം. ഇതിന്റെ അനന്തരഫലമെന്ന നിലയില്‍ സിവില്‍ സര്‍വീസില്‍ നിയമനങ്ങള്‍ നടത്തുന്നതിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ 1931 ഡിസംബര്‍ രണ്ടിന് വി. സുബ്ബ അയ്യരുടെ നേതൃത്വത്തില്‍ 11 അംഗ കമ്മിറ്റിയെ നിയോഗിക്കുകയും 1933 സെപ്തംബര്‍ 16ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ കമ്മിറ്റിയും ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കാന്‍ തിരുവിതാംകൂര്‍ ഹൈക്കോടതി ജഡ്ജി ഡോ. ജി.ഡി ഡോ. നോക്‌സിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. 1934 മാര്‍ച്ചില്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1935-ല്‍ തിരുവിതാംകൂര്‍ ഭരണകൂടം അംഗീകരിച്ചു. 1936-ല്‍ തിരുവിതാംകൂറില്‍ രാജ്യത്തെ ആദ്യത്തെ പബ്ലിക് സര്‍വീസ് കമ്മീഷണറായി ഡോ. നോക്‌സിനെ നിയമിക്കുകയും 1936 സെപ്തംബര്‍ മുതല്‍ സാമുദായിക സംവരണം അടിസ്ഥാനമാക്കിയുള്ള നിയമനം നിലവില്‍ വരികയും ചെയ്തു. കൊച്ചിയിലും തിരുവിതാംകൂര്‍ മാതൃകയില്‍ സാമുദായിക സംവരണം വേണമെന്ന വാദമുയര്‍ന്നു. സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിലൂടെ ടി.എസ് നാരായണ അയ്യര്‍ ചെയര്‍മാനായി നാലംഗ സമിതി 1936 മാര്‍ച്ച് 16ന് നിയമിക്കപ്പെട്ടു. ജൂണ്‍ 10ന് രാജാവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 1937 ജൂലൈ 27ന് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചു.

മദ്രാസിന്റെ ഭാഗമായിരുന്ന മലബാറില്‍ 1921ലാണ് സംവരണത്തിന്റെ തുടക്കം. 1924-ല്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് നിലവില്‍ വന്നു. എന്നിട്ടും സംവരണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബ്രിട്ടീഷ്-ഇന്ത്യാ ഗവണ്‍മെന്റ് സെക്രട്ടറിയായിരുന്ന എം.ജി ഹാലറ്റ് അഖിലേന്ത്യാ-പ്രാദേശിക സര്‍വീസുകളില്‍ ഇന്ത്യക്കാര്‍ക്കായി മാറ്റിവെച്ച തസ്തികകളില്‍ മുസ്‌ലിംകള്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സംവരണത്തോത് നിശ്ചയിച്ച് ഉത്തരവിറക്കി. 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവില്‍ വരികയും അതിന്റെ 275, 298 വകുപ്പുകള്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന സാമുദായിക സംവരണത്തില്‍ നിയമപരമായി വാദിക്കുകയും ചെയ്തു. ഈ ആക്ടിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട സംവരണാനുകൂല്യത്തില്‍ അര്‍ഹരായ ജാതികളാണ് പിന്നീട് പട്ടികജാതിക്കാര്‍ എന്നറിയപ്പെട്ടത്.

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരുകൊച്ചി സംസ്ഥാനമുണ്ടായി. സാമുദായിക സംവരണത്തില്‍ ഇരു പ്രദേശങ്ങളിലും ഉണ്ടായിരുന്ന വകഭേദങ്ങള്‍ പരിഹരിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1952-ല്‍ തിരുകൊച്ചി സര്‍ക്കാര്‍ എട്ട് സമുദായങ്ങളെ പിന്നോക്ക സമുദായങ്ങളായി പ്രഖ്യാപിച്ചു. (ഈഴവ, മുസ്‌ലിം, കമ്മാളന്‍, ഹിന്ദുനാടാര്‍, എസ്.ഐ.യു.സി ലത്തീന്‍ കത്തോലിക്കര്‍, മറ്റു ഹിന്ദുക്കള്‍, മറ്റു കൃസ്ത്യാനികള്‍) മൊത്തം നിയമനങ്ങളില്‍ 45 ശതമാനം സംവരണാടിസ്ഥാനത്തിലും 55 ശതമാനം മെറിറ്റ്-അടിസ്ഥാനത്തിലുമാക്കി ഉത്തരവിറക്കി. 45 ശതമാനത്തില്‍ 35 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്കും 10 ശതമാനം പട്ടികജാതി-വര്‍ഗത്തിനും നിശ്ചയിച്ചു.
(തുടരും)

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Film

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍

ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

Published

on

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

Continue Reading

Film

‘ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്‍വതി

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

Published

on

ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ സൃഷ്ഠിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മാലാ പാര്‍വതി. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടേണ്ടി വരുന്നെന്നും മാലാ പാര്‍വതി സൂചിപ്പിച്ചു. ശ്വേതയും കുക്കുവും ഇത്തരം ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സി ജെ എം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

പണത്തിനായി അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുമെന്ന ശ്വേതയുടെ ഇന്റര്‍വ്യൂ ഭാഗം ഉള്‍പ്പെടെ ഹാജരാക്കിയാണ് പരാതി. അതേസമയം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും പരാതിയില്‍ തുടര്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കെയാണ് നടിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹന്‍ലാലും, മമ്മൂക്കയും നേതൃത്വം നല്‍കിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും , ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്.

സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കും, ക്ഷേമ പ്രവര്‍ത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ ലാല്‍ സര്‍ മാറിയതോടെ ,ഈ സംഘടനയുടെ തലപ്പത്തിരിക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകള്‍ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാന്‍ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികള്‍.

ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്‌നമായി കാണാതെ, പൊതു സമൂഹം കൂടെ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയില്‍ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്.

ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണം. ബാലിശ്ശമായ ഇലക്ഷന്‍ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്‌ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.

Continue Reading

Trending