crime
‘രേഷ്മ മരുന്നു കുത്തിവച്ചു കൊല്ലാന്‍ ശ്രമിച്ചു; എന്റെ ശാരീരിക കുറവുകള്‍ പുരുഷ സുഹൃത്തുമായി പങ്കുവച്ചു’
കൊലയുടെ പെട്ടെന്നുള്ള പ്രകോപനം ഇതാണെന്നാണു പൊലീസിന്റെ നിഗമനം
കൊച്ചി കലൂരിലെ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് തന്റെ ശരീരത്തില്‍ മരുന്നു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്നെന്ന് പ്രതി നൗഷീദ്. ബുധനാഴ്ച രാത്രിയാണ് ചങ്ങനാശേരി സ്വദേശിയായ രേഷ്മയെ കോഴിക്കോട് ബാലുശേറി സ്വദേശി നൗഷീദ് കുത്തിക്കൊലപ്പെടുത്തിയത്.
ഹോട്ടല്‍ ജീവനക്കാരനായ കോഴിക്കോടു തലയാട് തോട്ടില്‍ വീട്ടില്‍ നൗഷിദ് യുവതിക്കൊപ്പം പലതവണ ഒരുമിച്ചു താമസിച്ചിരുന്നു. ഈ സമയത്തു പലപ്പോഴും യുവതി മരുന്നു കുത്തിവച്ചു തന്റെ ആരോഗ്യം ക്ഷയിപ്പിക്കാന് ശ്രമിച്ചതായി സംശയമുണ്ടെന്നും പ്രതി മൊഴി നല്കി. ഉറക്കമുണരുമ്പോള്‍ തന്റെ വായില്‍ ചോര നിറഞ്ഞിരുന്നതും ചില ശാരീരിക ന്യൂനതകള്‍ ഉണ്ടായതും ഈ കുത്തിവയ്പിന്റെ അനന്തര ഫലമാണെന്നാണു പ്രതി വിശ്വസിച്ചിരുന്നത്.
നൗഷിദിനു ശാരീരികമായി ചില കുറവുകളുണ്ടെന്ന വിവരം യുവതി മറ്റൊരു പുരുഷ സുഹൃത്തുമായി പങ്കുവച്ചെന്ന സംശയവും വൈരാഗ്യം വളര്‍ത്തി. കൊലയുടെ പെട്ടെന്നുള്ള പ്രകോപനം ഇതാണെന്നാണു പൊലീസിന്റെ നിഗമനം. നൗഷീദ് മൊഴിയില്‍ പറഞ്ഞ രേഷ്മയുടെ പുരുഷ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
-
kerala15 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india14 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala18 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala15 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
More16 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

