കൊച്ചി: കൂലിപ്പണി ചെയ്ത് ഉപജീവനമാര്‍ഗ്ഗം തേടുന്ന ദളിത് കുടുംബങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ണില്‍ സമ്പന്നര്‍.ആലുവ ശ്രീമൂലനഗരം പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാരപ്പള്ളിയിലെ ദളിത് കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ് ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരുടെ പട്ടികയില്‍ പെട്ടത്.

ഇവര്‍ക്ക് എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കുന്ന നീലനിറമുള്ള റേഷന്‍കാര്‍ഡാണ് സപ്ലൈ ഓഫീസില്‍ നിന്ന് ലഭിച്ചത്. മൂന്ന്-നാല് സെന്റ് സ്ഥലത്ത് കൊച്ചു വീടുകളിലാണ് ഇവരുടെ താമസം. ഇതേ വാര്‍ഡിലെ തന്നെ ഇരുനില വീടും കാറും പുരയിടവുമുളളവര്‍ക്ക് ലഭിച്ചതാകട്ടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന കാര്‍ഡും.