കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തിലെ രോഗികളൊഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യും. സാധാരണ പ്രസവത്തിന് എത്തുന്നവരെ അഡ്മിറ്റ് ചെയ്യില്ല.

ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ മെഡിക്കല്‍ ലീവുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ജീവനക്കാര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള വസ്ത്രം ധരിക്കണമെന്ന അടിയന്തര നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പുറത്തിറക്കി.