പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രാജാവല്ലെന്നും സിറിയയില്‍ വ്യോമാക്രമങ്ങള്‍ നടത്തുന്നത് നിയമ വിരുദ്ധമെന്നും യു.എസ് സെനറ്റംഗം ടിം കൈനെ. കോണ്‍ഗ്രസ്സിന്റെ അംഗീകാരമില്ലാതെ നടത്തുന്ന വ്യോമാക്രമങ്ങള്‍ നിയമവിരുദ്ധമാണ്.

ട്രംപ് അമേരിക്കയുടെ ഭരണഘടന പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സിന് മാത്രമാണ് യുദ്ധം പ്രഖ്യാപിക്കാനുള്ള എല്ലാ അവകാശവുമെന്നത് വളരെ വ്യക്തമായ കാര്യമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വെര്‍ജീനിയയില്‍ നിന്നുള്ള സെനറ്റംഗമാണ് ടിം കൈനെ.