Connect with us

kerala

നവോത്ഥാനത്തില്‍ നിന്നും ജാതിഭ്രാന്തിലേക്ക് നയിക്കാന്‍ അനുവദിക്കില്ല: എം എസ് എഫ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദളിത് ജനാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ കേരളം ഭരിക്കുന്ന കാലത്താണ് കേരളത്തില്‍ ദളിതര്‍ക്കെതിരെയുള്ള അനീതി തുടരുന്നതെന്ന കാര്യവും ഓര്‍മിപ്പിച്ചു

Published

on

ജാതി വിവേചനം ക്യാംപസുകളില്‍ തിരിച്ച് വിളിക്കാന്‍ കൂട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ അപമാനമാണെന്ന് എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പികെ നവാസ്, ജനറല്‍ സെക്രട്ടറി സി കെ നജാഫ് എന്നിവരാണ് നിലപാട് അറിയിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം തുടര്‍ക്കഥയാവുകയാണ്. ദലിത് സമുദായത്തില്‍ നിന്നും ആദ്യമായി ഇന്ത്യയുടെ രാഷ്ട്രപതിയായ ഡോ.കെ.ആര്‍ നാരായണന്റെ നാമധേയത്തിലുള്ള കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്യല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികളേയും സ്റ്റാഫിനെയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവി വഹിക്കുന്ന ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ കടുത്ത ജാതീയവിവേചനങ്ങളാണ് നടക്കുന്നതെന്നും ഇരുവരും പ്രഖ്യാപിച്ചു.

ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജാതി അതിക്ഷേപം നടത്തുക, ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുക, ദളിത് സംവരണം ആട്ടിമറിക്കുക, പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിലബസും നോട്‌സും നല്‍കാതിരിക്കുക തുടങ്ങിയ ഒട്ടനവധി പരാതികളാണ് ശങ്കര്‍ മോഹനെതിരെയുള്ളത്. ജാതീയതെക്കെതിരെ സമരം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാരും മുന്നോട്ട് വന്നിട്ടില്ലെന്നും വ്യക്തമാക്കി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദളിത് ജനാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ കേരളം ഭരിക്കുന്ന കാലത്താണ് കേരളത്തില്‍ ദളിതര്‍ക്കെതിരെയുള്ള അനീതി തുടരുന്നതെന്ന കാര്യവും ഓര്‍മിപ്പിച്ചു. ജാതി വിവേചനത്തിന്റെ പേരില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പോലും വിസമ്മതിച്ച സാഹചര്യം ഉണ്ടായപ്പോള്‍ നിരാഹാര സമരം ഇരിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിയെ കേരളം മറന്നിട്ടുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Published

on

കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്‌സോ കോടതി വിധിച്ചു. ചാവക്കാട് എടക്കഴിയൂര്‍ സാബിറിനെ(29)നെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എസ്. ലീഷ ശിക്ഷിച്ചത്. 2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ മാതാവ് ജോലിക്ക് പോയ സമയം വീട്ടില്‍ കയറിയാണ് പ്രതി അക്രമം കാണിച്ചത്. ചാവക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന യു.കെ ഷാജഹാനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

award

ആര്‍ദ്രകേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: ജില്ലാ പഞ്ചായത്തിൽ കോഴിക്കോട് ഒന്നാമത്

പാലക്കാട് ജില്ലാ പഞ്ചായത്താണ് രണ്ടാമത്.

Published

on

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. 2021-22 വര്‍ഷത്തെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തുകൾക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്താണ് രണ്ടാമത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ന് അര്‍ഹരായ ജില്ലാ പഞ്ചായത്ത് / കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ എന്നിവയുടെ വിവരങ്ങൾ :

സംസ്ഥാനതല അവാര്‍ഡ് – ഒന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – മുളന്തുരുത്തി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – ചെന്നീര്‍ക്കര, പത്തനംതിട്ട ജില്ല
(10 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് – രണ്ടാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – പാലക്കാട് ജില്ല (5 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – കൊല്ലം ജില്ല (5 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – കരുനാഗപ്പളളി, കൊല്ലം ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – നെടുങ്കണ്ടം, ഇടുക്കി ജില്ല ( 5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – പോത്തന്‍കോട്, തിരുവനന്തപുരം
(7 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് – മൂന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – കോട്ടയം ജില്ല (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി – വൈക്കം, കോട്ടയം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് – ശാസ്താംകോട്ട, കൊല്ലം ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് – കിനാന്നൂര്‍ കരിന്തളം, കാസര്‍ഗോഡ് ജില്ല
(6 ലക്ഷം രൂപ)

Continue Reading

Film

ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ നടന്‍ ഇന്നസെന്റ്

Published

on

നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഗുരുതരമായ പല രോഗവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലുമല്ല.

മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണെന്ന് ലേക് ഷോര്‍ ആശുപത്രി രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

Continue Reading

Trending